പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റാല്‍, പിന്നെ ടൂര്‍ണമെന്‍റ് മറന്നേക്കൂ

ഐസിസി ടി20 ലോകകപ്പിന്‍റെ സൂപ്പര്‍ സ്റ്റേജ് പ്രകടനങ്ങള്‍ ഒക്ടോബര്‍ 23 നാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 24 നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം. 2019 ഏകദിന ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ തോല്‍വി നേരിട്ടാല്‍, സെമിഫൈനല്‍ പ്രവേശനം ദുഷ്കരമായിരിക്കും എന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് പറയുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ അനായാസം മുന്നേറുമെന്നും എന്നാല്‍ മറുവശത്ത് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂസിലന്‍റിനെ നേരിടുന്ന പാക്കിസ്ഥാനു കാര്യങ്ങള്‍ കടുപ്പമാകുമെന്നും ഹോഗ് പറഞ്ഞു.

ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടന്ന രണ്ട് പരിശീലന മത്സരങ്ങളിലും ഇന്ത്യ ആധികാകിരക ജയം നേടിയിരുന്നു. 26ന് പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ 31നാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ മത്സരം

അതേ സമയം ബ്രാഡ് ഹോഗിന്‍റെ ലോകകപ്പ് സെമിഫൈനല്‍ ലിസ്റ്റില്‍ പാക്കിസ്ഥാനെയും ഇന്ത്യയേയും ഉള്‍പ്പെടുത്തി. മറു ഗ്രൂപ്പില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ബ്രാഡ് ഹോഗ് തിരഞ്ഞെടുത്തത്.

Previous articleഈ മികവെങ്കിൽ കിരീടം അവർക്ക് ഉറപ്പിക്കാം :പ്രവചനവുമായി മുൻ വിൻഡീസ് താരം
Next articleകോഹ്ലിക്ക് ശേഷം രോഹിത് അല്ല : പകരം അവൻ വരണമെന്ന് മുൻ താരം