ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധകരെ എല്ലാം തന്നെ വളരെ അധികം ഇപ്പോൾ വിഷമിപ്പിക്കുന്നത് സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയാണ്. മൂന്ന് ഫോർമാറ്റിലും ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ ടോപ് റൺസ് സ്കോററായിരുന്ന വിരാട് കോഹ്ലിക്ക് പക്ഷേ ഇപ്പോൾ കടന്നുപോകേണ്ടി വരുന്നത് മോശം ഫോമിലൂടെയാണ്. ഒരു അന്താരാഷ്ട്ര സെഞ്ച്വറിയിലേക്ക് എത്താൻ മൂന്ന് വർഷത്തിൽ അധികമായി കഴിഞ്ഞിട്ടില്ലാത്ത കോഹ്ലിക്ക് റൺസ് നേടുക പ്രയാസകരമായി മാറി കഴിഞ്ഞു.
കൂടാതെ അതിവേഗം റൺസ് നേടാത്ത കോഹ്ലിയെ ഇന്ത്യൻ ടീമിൽ നിന്നും വരെ പുറത്താക്കണം എന്നുള്ള ആവശ്യം ഇതിനകം തന്നെ സജീവമായി മാറി കഴിഞ്ഞു. കൂടാതെ വിരാട് കോഹ്ലിക്ക് നീണ്ടാകാലത്തേക്ക് വിശ്രമം അനുവദിക്കണം എന്നുള്ള വാദവും ഉയരുന്നുണ്ട്.
ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പരയിൽ 1,11 എന്നിങ്ങനെയാണ് വിരാട് കോഹ്ലിയുടെ സ്കോറുകൾ. കൂടാതെ വെസ്റ്റ് ഇൻഡീസിനു എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയിൽ നിന്നും കോഹ്ലിക്ക് വിശ്രമവും അനുവദിച്ചിരുന്നു. ഇതോടെ കോഹ്ലി വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുമോയെന്നുള്ള കാര്യം സംശയത്തിലായി കഴിഞ്ഞു. കോഹ്ലി മോശം ഫോം തുടരുമ്പോൾ വിരാട് കോഹ്ലിയുടെ ഭാവിയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവെക്കുകയാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗ്.
ചില സമയങ്ങളിൽ ഏതൊരു ടീമിനും കടുത്ത തീരുമാനം എടുക്കാൻ കഴിയുമെന്ന് പറഞ്ഞ ബ്രാഡ് ഹോഗ് വിരാട് കോഹ്ലി ഫോമിലേക്ക് എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.” എന്നോട് ഒരു പ്ലേയിംഗ് ഇലവനെ കണ്ടെത്താൻ പറഞ്ഞാൽ ഞാൻ തീർച്ചയായും മികച്ച ഫോമിലുള്ളവർക്ക് അവസരം നൽകും.ടീം കൂടുതൽ അറ്റാക്കിങ് മൈൻഡ് ഉള്ളത് ആകണം. കൂടാതെ എതിർ ടീം ബൗളർമാർക്ക് എതിരെ അതിപത്യം സൃഷ്ടിക്കാൻ ടീമിന് കഴിയണം. “ബ്രാഡ് ഹോഗ് അഭിപ്രായം വിശദമാക്കി.
” ഫീൽഡിൽ നിയന്ത്രണം ഉള്ളപ്പോൾ റൺസ് കണ്ടെത്താൻ കോഹ്ലിക്ക് കഴിയും. അതാണ് നമ്മൾ എല്ലാം തന്നെ വിരാട് കോഹ്ലിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. കൂടാതെ കോഹ്ലി റൺസ് കണ്ടെത്തേണ്ട സമയമായി. ചിലപ്പോൾ ഏതൊരു ടീമിനും കടുത്ത ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും ” മുൻ ഓസ്ട്രേലിയൻ താരം നിരീക്ഷിച്ചു.