ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തില്‍ ഗുജറാത്തിനെ 3 വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ഗുജറാത്ത് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം സഞ്ചു സാംസണിന്‍റേയും ഷിമ്രോണ്‍ ഹെറ്റ്മയറുടേയും ബാറ്റിംഗ് മികവിലാണ് വിജയിപ്പിച്ചത്. സഞ്ചു തിരികൊളുത്തിയ മത്സരത്തില്‍ ഷിമ്രോണ്‍ ഹെറ്റ്മയറാണ് അവസാന ഓവറില്‍ ഫിനിഷിങ്ങ് നടത്തിയത്.
26 പന്തില്‍ 2 ഫോറും 5 സിക്സുമായി 56 റണ്‍സ് നേടിയ ഹെറ്റ്മയറാണ് കളിയിലെ താരം. ഗുജറാത്തിനോട് പ്രതികാരം ചെയ്തതിന്‍റെ സന്തോഷത്തിലാണ് ഈ വിന്‍ഡീസ് താരം. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ഉള്‍പ്പെടെ 3 തവണയെണ് ഗുജറാത്തിനോട് രാജസ്ഥാന്‍ തോറ്റത്.
“ഇവർക്കെതിരെ ജയിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു, കാരണം കഴിഞ്ഞ വർഷം അവർ ഞങ്ങളെ മൂന്ന് തവണ തോൽപിച്ചു, അതിനാൽ ഇത് ശരിക്കും ഒരു പ്രതികാരമായിരുന്നു. ” മത്സരശേഷം ഹെറ്റ്മയര്‍ പറഞ്ഞു.
ഞാന്‍ ഇത്തരം സാഹചര്യങ്ങള്‍ പരിശീലക്കാറുണ്ട്. നിങ്ങളുടെ രണ്ട് വിക്കറ്റ് പോയി, എട്ട് ഓവർ ശേഷിക്കെ നിങ്ങൾക്ക് 100 റൺസ് വേണം എന്നിങ്ങിനെ പരിശീലിക്കാറുണ്ട്. മനസ്സ് അങ്ങനെ പ്രോഗ്രാം ചെയ്യാൻ ശ്രമിക്കും, ഇതുവരെ അത് പ്രവർത്തിക്കുന്നു, ”മത്സരത്തിന് ശേഷം ഹെറ്റ്മെയർ പറഞ്ഞു.
അവസാന ഓവറില്‍ വിജയിക്കാന്‍ 7 റണ്‍സ് വേണമെന്നിരിക്കെ, നൂര്‍ അഹമ്മദിന്‍റെ ആദ്യ പന്തില്‍ ഡബിള്‍ ഓടിയ ഹെറ്റ്മയര്‍, അടുത്ത പന്ത് സിക്സ് അടിച്ച് ഫിനിഷ് ചെയ്തു. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ്.