ബാബറും കൂട്ടരും വീണു. കോളടിച്ചത് ഇന്ത്യന്‍ ടീമിന്

പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരം വിജയിച്ച് ശ്രീലങ്ക പരമ്പര സമനിലയിലാക്കി. മൂന്നാം മത്സരം 261 റണ്‍സിനാണ് ശ്രീലങ്ക വിജയിച്ചത്. 508 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ 261 ന് പുറത്തായി. 246 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ശ്രീലങ്ക നേടിയത്. മത്സരത്തിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വന്‍ മുന്നേറ്റമാണ് ശ്രീലങ്ക നടത്തിയത്‌.

രണ്ടാം മത്സരത്തില്‍ 4 വിക്കറ്റ് വിജയത്തോടെ പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ ഉയര്‍ത്തിയിരുന്നു. അന്നത്തെ തോല്‍വിയില്‍ ആറാമതേക്ക് വീണ ശ്രീലങ്ക, ഇന്നത്തെ വിജയത്തോടെ 53.33 വിജയശതമാനവുമായി മൂന്നാമതേക്ക് ഉയര്‍ന്നു. പാക്കിസ്ഥാനാവട്ടെ 51.85 ശതമാനവുമായി അഞ്ചാം സ്ഥാനത്ത് വീണു.

FYvUxQaXEAAPfYR

പോയിന്‍റ് പട്ടികയില്‍ 71.43 വിജയശതമാനവുമായി സൗത്താഫ്രിക്കയാണ് ഒന്നാമത്. 70 ശതമാനവുമായി ഓസ്ട്രേലിയ രണ്ടാമതാണ്. 52.08 വിജയശതമാനമാണ് ഇന്ത്യക്കുള്ളത്. മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകളാണ് ഫൈനലില്‍ എത്തുക.

POS TEAM PCT (%)
1 SOUTH AFRICA 71.43
2 AUSTRALIA 70
3 SRI LANKA 53.33
4 INDIA 52.08
5 PAKISTAN 51.85
6 WEST INDIES 50
7 ENGLAND 33.33
8 NEW ZEALAND 25.93
9 BANGLADESH 13.33

ഈ മാസം ആദ്യം മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ തരംഗം സൃഷ്ടിച്ച ഇടംകൈയ്യൻ പ്രബാത് ജയസൂര്യയാണ് ശ്രീലങ്കയുടെ 246 റൺസിന്റെ വിജയത്തിന്റെ ശില്പി. വെറും ആറ് ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന്, നാല് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഒരു 10 വിക്കറ്റ് നേട്ടം ഉൾപ്പെടെ 29 വിക്കറ്റുകളാണ് നേടിയത്.

ആദ്യ ഇന്നിംഗ്‌സിൽ 3 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ രമേഷ് മെൻഡിസിനൊപ്പം, 147 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉറപ്പിച്ച ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനെ 231 റൺസിൽ ഒതുക്കാനായി. ധനഞ്ജയ ഡി സിൽവയുടെ (109) നേതൃത്വത്തിലുള്ള മികച്ച ബാറ്റിംഗ് പ്രകടനമാണ് ആതിഥേയർ പാകിസ്ഥാന് 508 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഉയർത്തിയത്.

FYvQYC2agAA7zsS

നാലാം ദിനം അവസാനിച്ചപ്പോള്‍ സന്ദർശകർ ആത്മവിശ്വാസത്തോടെ 89/1 എന്ന നിലയിലാണ് അവസാനിച്ചത്. ഇമാം ഉൾ ഹഖ് അഞ്ചാം ദിവസം നേരത്തെ പുറത്തായെങ്കിലും ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് 78 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ റിസ്വാന്‍റെ വിക്കറ്റ് വീണതോടെ കൂട്ടത്തകര്‍ച്ച ആരംഭിച്ചു. 81 റണ്‍സ് നേടിയ പാക്ക് ക്യാപ്റ്റനാണ് ഒന്നാമത്. പ്രഭാത് ജയസൂര്യ 5 വിക്കറ്റ് നേടിയപ്പോള്‍ 4 വിക്കറ്റ് രമേശ് മെന്‍ഡിസ് നേടി.