സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ബിഗ് ബഷ് ലീഗിൽ ബ്രിസ്ബെയിൻ ഹീറ്റും സിഡ്നി സിക്സേഴ്സും തമ്മിൽ നടന്ന മത്സരത്തിലെ ഒരു ക്യാച്ച് ആണ്.വലിയ വിവാദങ്ങൾക്ക് ആണ് ഈ ക്യാച്ച് വഴിവച്ചിരുന്നത്.ഒരു വട്ടം പുറത്തും രണ്ട് വട്ടം ബൗണ്ടറി ലൈനിന് അകത്തും വച്ച് കൈതൊട്ട് പൂർത്തിയാക്കിയ ക്യാച്ചിന് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.
താരം ഔട്ട് ആണെന്ന് നിയമപ്രകാരം എം.സി.സി വിശദീകരണം നൽകിയെങ്കിലും ഇതിന് മുൻപ് നടന്ന സമാനമായ അനുഭവങ്ങളിൽ ഔട്ട് ആയതിന്റെയും സിക്സ് നൽകിയതിന്റെയും തെളിവുകൾ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. 224 റൺസാണ് ആദ്യം ബാറ്റ് ചെയ്ത സിഡ്നി എടുത്തത്. സിഡ്നിയുടെ അതേ ആവേശത്തിൽ തന്നെ ബ്രിസ്ബെയ്ൻ തിരിച്ചടിച്ചു. 19 ആം ഓവറിൽ ആയിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ ക്യാച്ച് സംഭവം അരങ്ങേറിയത്.മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ തകർത്തടിച്ച ഓവറിൽ മൈക്കൽ നസർ ആയിരുന്നു ആ ക്യാച്ച് എടുത്തത്. ക്യാച്ച് എടുത്ത് കാൽ കടക്കും എന്ന് തോന്നിയപ്പോൾ പന്ത് മുകളിലേക്ക് എറിഞ്ഞു.
എന്നാൽ പന്ത് പോയത് ബൗണ്ടറിക്ക് പുറത്തേക്ക് ആയിരുന്നു. അത് കണ്ട് നസർ ഓടിച്ചെന്ന് ഉയർന്നു ചാടി പന്ത് വീണ്ടും കൈക്കൽ ആക്കി.തുടർന്ന് പന്ത് ബൗണ്ടറി ലൈനിന് അകത്തേക്ക് എറിഞ്ഞു.അടുത്ത നിമിഷം പന്ത് കൈയ്യിൽ ഒതുക്കുകയും ചെയ്തു.താരം ക്യാച്ചെടുത്ത ആവേശത്തിൽ താരം ആഘോഷം നടത്താൻ തുടങ്ങി. അംബയർ നിയമ പുസ്തകം നോക്കി കറക്റ്റ് ആയി ഔട്ട് വിധിക്കുകയും ചെയ്തു.തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയരാൻ തുടങ്ങി.
“ഇത് എങ്ങനെയാണ് ഔട്ട് ആയതെന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു ഒരാളുടെ പ്രതികരണം.”കളിയുടെ കമൻ്റെറ്റർ ആയിരുന്ന ഫോക്സ് ക്രിക്കറ്റ് കമെന്റേറ്റർ ആദം ഗിൽക്രിസ്റ്റ്റ് വരെ തൻ്റെ സന്ദേശം ആരാധകരുമായി പങ്കുവെച്ചു. നിയമപ്രകാരം അത് ഔട്ട് ആണെന്നാണ് താരം പറഞ്ഞത്. എംസിസി 19.5.2 വകുപ്പ് പ്രകാരം പന്ത് പുറത്തു പോയാലും ക്യാച്ച് എടുക്കുന്ന സമയം ഫീൽഡറുടെ കാലുകൾ നിലത്ത് തട്ടിയിട്ടില്ലെങ്കിൽ അത് ഔട്ടാണ്.