ആറു വർഷത്തിന് ശേഷം തിരിച്ചെത്തി. ഗംഭീര പ്രകടനവുമായി ഇന്ത്യൻ താരം.

GDo3G35XEAAO0HZ e1705069757608

ഉത്തർപ്രദേശും ബംഗാളും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍. അഞ്ച് വിക്കറ്റ് നേട്ടത്തോടെ ആറ് വര്‍ഷത്തിനു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ വെറ്ററന്‍ താരം നടത്തിയിരിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള യുപി ടീം ഒന്നാം ഇന്നിംഗ്‌സിൽ 60 റൺസിന് പുറത്തായി. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന്‍റെ ബോളിംഗില്‍ വമ്പന്‍ തിരിച്ചു വരവാണ് ഉത്തര്‍ പ്രദേശ് നടത്തിയത്. ആദ്യ ദിനം ബംഗാള്‍ 95 ന് 5 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.

അതില്‍ 5 വിക്കറ്റും നേടിയത് ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു. 11.4 ഓവറിൽ 21 റൺസ് വഴങ്ങിയാണ് ഭുവനേശ്വര്‍ കുമാറിന്‍റെ ഈ പ്രകടനം.

2018 മുതൽ ഭുവനേശ്വർ കുമാര്‍, ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടില്ല. ജനുവരി 25ന് ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. ടീമിനെ ഇനിയും പ്രഖ്യാപിക്കാനിരിക്കുന്നതിനാൽ, ഈ പ്രകടനത്തിലൂടെ ഭുവനേശ്വര് കുമാർ സെലക്ടർമാരുടെ ശ്രദ്ധയിൽപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക
Scroll to Top