ഏറ്റവും മികച്ച ഫീല്‍ഡറെ പ്രഖ്യാപിച്ചത് ഗ്രൗണ്ടിലെ വലിയ സ്ക്രീനില്‍. ഇന്ത്യന്‍ ക്യാംപിന്‍റെ ആഘോഷം ഇങ്ങനെ

F82pV1gaYAAD1IB

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങാണ് ഇന്ത്യന്‍ ടീം കാഴ്ച്ചവച്ചത്. മത്സരത്തില്‍ 7 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിനു ശേഷം മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ ദാന ചടങ്ങ് ഇന്ത്യന്‍ ഡ്രസിങ്ങ് റൂമില്‍ നടക്കാറുണ്ട്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തത് രവീന്ദ്ര ജഡേജയെയാണ്. കെഎല്‍ രാഹുലിനെയും കുല്‍ദീപ് യാദവിനെയും മറികടന്നാണ് രവീന്ദ്ര ജഡേജയെ ജേതാവായി തിരഞ്ഞെടുത്തത്. അതേ സമയം വിത്യസ്തമായ രീതിയിലാണ് ഇത്തവണ ജേതാവിനെ പ്രഖ്യാപിച്ചത്.

ഗ്രൗണ്ടിലെ വലിയ സ്ക്രീനിലാണ് ഏറ്റവും മികച്ച ഫീല്‍ഡറെ പ്രഖ്യാപിച്ചത്. ജഡേജയാര്‍ന്നു വിജയി. മികച്ച ഫീല്‍ഡറെ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ഡി ദീലീപ് പ്രഖ്യാപിക്കുമ്പോള്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ ആര്‍ത്തുല്ലസിക്കുന്നത് ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ കാണാം. കഴിഞ്ഞ മത്സരത്തില്‍ മികച്ച ഫീല്‍ഡറായ രാഹുല്‍ ജഡേഡയെ മെഡല്‍ അണിയിച്ചു. അതിന് പിന്നാലെ സഹതാരങ്ങള്‍ ജഡേജയെ വളഞ്ഞു. കെല്‍ രാഹുല്‍ മെഡല്‍ തിരികെ ഫീല്‍ഡിങ് കോച്ചിന്റെ കഴുത്തില്‍ അണിയിക്കുകയും ചെയ്തു.

വിജയം നിര്‍ണയിക്കുന്നത് റണ്‍സും വിക്കറ്റുകളും മാത്രമല്ല. അത് അതിശയകരമായ ക്യാച്ചുകളും മനോഹരമായി ഡൈവിങ്ങുമാണെന്ന് ഫീല്‍ഡിങ്ങ് കോച്ച് പറഞ്ഞു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top