ഇന്ത്യ ഡ്രസിങ് റൂമിൽ “ബെസ്റ്റ് ഫീൽഡർ മെഡൽ” നൽകാനുള്ള കാരണമിതാണ്.. അവസരം ഉപയോഗിക്കാൻ താരങ്ങൾ..

ക്രിക്കറ്റ് മത്സരങ്ങളിൽ ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് പുലർത്തുന്ന താരങ്ങൾക്ക് മാൻ ഓഫ് ദി മാച്ച് അടക്കമുള്ള പുരസ്കാരങ്ങൾ നൽകുന്നത് സാധാരണമാണ്. എന്നാൽ ഈ ലോകകപ്പോടുകൂടി മറ്റൊരു ശ്രദ്ധേയമായ അവാർഡാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻപിലേക്ക് വച്ചിരിക്കുന്നത്. മത്സരത്തിലെ മികച്ച ഫീൽഡർക്ക് മെഡൽ നൽകിയാണ് പുതിയ തുടക്കവുമായി ഇന്ത്യൻ ടീം രംഗത്തെത്തിയത്. ഇന്ത്യയുടെ ഫീൽഡിങ് കോച്ചായ ടി ദിലീപാണ് ഇത്തരമൊരു ആശയം മുൻപിലേക്ക് വെച്ചതും, ഇന്ത്യയുടെ ഡ്രസ്സിങ് റൂമിൽ വച്ച് ഇത്തരമൊരു മെഡൽ നൽകാൻ മുൻപോട്ട് വന്നതും.

മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഫീൽഡർമാർക്ക് ആണ് ഈ മെഡൽ നൽകുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം മുതലാണ് ഇത്തരം ഒരു അവാർഡ് ഇന്ത്യ നൽകാൻ തുടങ്ങിയത്. നിലവിൽ എല്ലാ മത്സരങ്ങൾക്ക് ശേഷം ബെസ്റ്റ് ഫീൽഡർ മെഡൽ ആർക്ക് എന്നത് വളരെ ആകാംക്ഷയോടെ തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ടീമിലെ താരങ്ങളെ ഫീൽഡിൽ കൂടുതൽ ശക്തരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യൻ ടീം ഇത്തരമൊരു മെഡൽ ആരംഭിച്ചത്. ഇത്തരമൊരു അവാർഡിന്റെ ഏറ്റവും വലിയ ലക്ഷ്യവും അതുതന്നെയാണ്.

ഇൻസൈഡ് സ്പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ടീമിലെ കളിക്കാർക്കിടയിൽ ഫീൽഡിൽ വലിയൊരു മത്സരം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മെഡൽ ആരംഭിച്ചിരിക്കുന്നത്. ഫീൽഡിങ് നിലവാരത്തിൽ വലിയ രീതിയിലുള്ള പ്രചോദനം നൽകാനും മികവ് പുലർത്താനും ഈ അവാർഡ് സഹായകരമാവും എന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് കരുതുന്നു. നിലവിൽ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യൻ താരങ്ങളുടെ ഫീൽഡിങ് കണക്കിലെടുത്ത ശേഷമായിരുന്നു ഇത്തരമൊരു അവാർഡ് നൽകാൻ ടീ മാനേജ്മെന്റ് തയ്യാറായത്.

ഈ മെഡൽ തങ്ങൾക്ക് നിർണായകമാണ് എന്ന് പല ഇന്ത്യൻ താരങ്ങളും ഇതിനോടകം തന്നെ തെളിയിക്കുകയുണ്ടായി. രവീന്ദ്ര ജഡേജയും ശ്രെയസ് അയ്യരും അടക്കമുള്ള താരങ്ങൾ മൈതാനത്ത് മികച്ച ഫീൽഡിങ് പ്രകടനങ്ങൾ നടത്തിയതിന് ശേഷം ഡഗ് ഔട്ടിലേക്ക് കോച്ചിനെ ചൂണ്ടി തങ്ങൾക്ക് ബെസ്റ്റ് ഫീൽഡർ മെഡൽ നൽകണമെന്ന് ആവശ്യപ്പെടുന്നത് പല സമയത്തും കാണുകയുണ്ടായി. താരങ്ങൾക്കിടയിലെ അവിസ്മരണീയ പ്രകടനം കണക്കിലെടുത്താണ് ഈ അവാർഡ് ഇപ്പോൾ നൽകുന്നത്. മുൻപ് ഫീൽഡിൽ മികച്ച പ്രകടനം നടത്തുന്നവരെ കോച്ചിംഗ് സ്റ്റാഫുകൾ അഭിനന്ദിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. വാക്കുകളാലുള്ള അഭിനന്ദനങ്ങൾക്ക് ഉപരിയായി അവാർഡിലൂടെ താരങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ മാനേജ്മെന്റിന് സാധിക്കുന്നു.

ഈ മെഡൽ നൽകാൻ തുടങ്ങിയതിന് ശേഷം ഇന്ത്യൻ ടീമിൽ ഒരുപാട് മെച്ചപ്പെട്ട ഫീൽഡിങ് പ്രകടനങ്ങളും കാണാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഫീൽഡിംഗ് നിലവാരം വർദ്ധിക്കുന്നതിൽ മെഡലിന് വലിയൊരു പങ്കാളിത്തമുണ്ട് എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങൾ വമ്പൻ ഫീൽഡിങ് പ്രകടനങ്ങൾ നടത്തിയിരുന്നു. ഇത് ഇന്ത്യയുടെ ലോകകപ്പിലെ കുതിപ്പിന് വലിയ കാരണവുമായിട്ടുണ്ട്. വരും മത്സരങ്ങളിലും ഇത്തരം പ്രകടനങ്ങൾ ഇന്ത്യൻ ഫീൽഡര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകും എന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

Previous articleസഞ്ജു പവറിൽ ഒഡിഷയെ പരാജയപ്പെടുത്തി കേരളം. ബോളിങ്ങിൽ സക്സേനയും ശ്രേയസും..
Next articleദ് ബിഗ് ഷോ 🔥🔥 40 പന്തുകളിൽ സെഞ്ച്വറി നേടി മാക്സ്വൽ. റെക്കോർഡുകൾ തകർത്തെറിഞ്ഞ് ആറാട്ട്.