കോഹ്ലിയ്ക്കെതിരെ ഒളിയമ്പുമായി വീണ്ടും ഹഫീസ്. നിസ്വാർത്വ ഇന്നിങ്സിൽ സ്റ്റോക്സിൽ നിന്ന് കണ്ട് പഠിക്കാൻ നിർദ്ദേശം.

cwc 2023 virat century vs sa

വീണ്ടും വിരാട് കോഹ്ലിയ്ക്കെതിരെ ഒളിയമ്പുമായി മുൻ പാക്കിസ്ഥാൻ താരം മുഹമ്മദ് ഹഫീസ്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് വിരാട് കോഹ്ലിയുടെ ഇന്നിങ്സിനെ ആക്രമിച്ചുകൊണ്ട് വീണ്ടും ഹഫീസ് രംഗത്തെത്തിയത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്റ്റോക്സിനെ പ്രശംസിക്കുകയായിരുന്നു ഹഫീസ്. നിസ്വാർത്ഥപരമായ രീതിയിലാണ് സ്റ്റോക്സ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതെന്നും മറ്റു ചില ബാറ്റർമാർ ഇത് ഉദാഹരണമാക്കി മാറ്റണമെന്നുമാണ് ഹഫീസ് പറഞ്ഞത്. മുൻപ് വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് സ്വാർത്ഥത നിറഞ്ഞതായിരുന്നു എന്ന് ഹഫീസ് പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ബെൻ സ്റ്റോക്സിനെ പ്രശംസിച്ചുകൊണ്ട് വിരാട് കോഹ്ലിക്കെതിരെ വീണ്ടും ഹഫീസ് രംഗത്തെത്തിയത്.

നെതർലാൻഡ്സിനെതീരായ മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിങ്സ് തന്നെയായിരുന്നു സ്റ്റോക്സ് കാഴ്ചവെച്ചത്. ഇതിനെപ്പറ്റി ഹഫീസ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. “സമ്മർദ്ദത്തിനിടയിൽ ഇന്നിംഗ്സ് ആങ്കർ ചെയ്ത് ഒരു തകർപ്പൻ സെഞ്ച്വറിയാണ് സ്റ്റോക്സ് മത്സരത്തിൽ നേടിയത്. ടീമിന് ആവശ്യമുള്ള സമയത്ത് ആക്രമണപരമായി കളിക്കാനും പരമാവധി റൺസ് അവസാന സമയങ്ങളിൽ സ്വന്തമാക്കാനും സ്റ്റോക്സിന് സാധിച്ചു. സ്വാർത്ഥമായ ഇന്നിംഗ്സും നിസ്വാർത്ഥമായ ഇന്നിംഗ്സും എങ്ങനെയിരിക്കുമെന്നതിന് വലിയ ഉദാഹരണം തന്നെയാണ് സ്റ്റോക്സിന്റെ ഈ പ്രകടനം.”- ഹഫീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻപ് കോഹ്ലിയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചുറി സ്വാർത്ഥത നിറഞ്ഞതാണ് എന്ന് ഹഫീസ് പറഞ്ഞിരുന്നു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

അന്ന് ഹഫീസ് കുറിച്ചത് ഇങ്ങനെയാണ്. “വിരാട് കോഹ്ലിയുടെ ബാറ്റിംഗിൽ ഞാൻ സ്വാർത്ഥത കാണുന്നുണ്ട്. ഈ ലോകകപ്പിൽ ഇത് മൂന്നാമത്തെ തവണയാണ് കോഹ്ലി സ്വാർത്ഥതയോടെ കളിക്കുന്നത്. മത്സരത്തിന്റെ 49ആം ഓവറിൽ എങ്ങനെയെങ്കിലും സിംഗിൾ സ്വന്തമാക്കി തന്റെ സെഞ്ച്വറി പൂർത്തീകരിക്കാനാണ് കോഹ്ലി ശ്രമിച്ചത്. തന്റെ ടീമിന് ആദ്യ പ്രാധാന്യം കോഹ്ലി നൽകിയില്ല. രോഹിത് ശർമയ്ക്കും ഇത്തരത്തിൽ സ്വാർത്ഥപരമായ രീതിയിൽ കളിക്കാൻ സാധിക്കും. പക്ഷേ അയാൾ കളിക്കുന്നത് ഇന്ത്യൻ ടീമിന് വേണ്ടിയാണ്. അയാളുടെ സ്വന്തം സ്കോറിന് വേണ്ടിയല്ല.”- ഹഫീസ് അന്ന് പറഞ്ഞു.

എന്നാൽ ഹഫീസിന്റെ ഈ വാക്കുകൾക്ക് ശക്തമായ രീതിയിൽ തന്നെ മറുപടി നൽകിയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ രംഗത്ത് എത്തിയത്. സ്റ്റോക്സിന്റേത് മികച്ച ഇന്നിംഗ്സ് ആയിരുന്നുവെന്നും, കൊൽക്കത്തയിലെ പ്രയാസമേറിയ പിച്ചിൽ മികച്ച ബോളിംഗ് അറ്റാക്കിനെതിരെ വിരാട് കോഹ്ലി കളിച്ചതും മികച്ച ഇന്നിങ്സ് ആയിരുന്നുവെന്നും മൈക്കിൾ വോൺ പറയുകയുണ്ടായി. എന്നിരുന്നാലും ഹഫീസ് കഴിഞ്ഞ കുറച്ചു നാളുകളായി വിരാട് കോഹ്ലിയെ നിരന്തരം ആക്രമിക്കുകയാണ്. ഈ വിഷയത്തിൽ വിരാട് കോഹ്ലി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

Scroll to Top