ഇതാര് ചെപ്പോക്കിൽ മഹേന്ദ്ര സിംഗ് ധോണിയോ : ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം

ഇന്ത്യ : ഇംഗ്ലണ്ട്  രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഏറെ പ്രശംസ പിടിച്ചുപറ്റി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ  ഫോക്സ് .മൂന്നാം ദിനം തുടക്കത്തിലേ  ഇന്ത്യൻ ബാറ്റിംഗ് നിറയെ  പുറത്താക്കുവാൻ  വിക്കറ്റിന് പിന്നിൽ   ഫോക്സ് നടത്തിയ  പരിശ്രമങ്ങൾ  റാഞ്ചി താരത്തെ ഓർമ്മിപ്പിക്കുന്നതാണെന്ന് ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ അടക്കം പറയുന്നത് . വിക്കറ്റിന് പിന്നിൽ  ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനത്തെ പുകഴ്ത്താൻ  മടികാണിക്കാതിരുന്ന ഇന്ത്യൻ ആരാധകരാണ് ഇയാൾ റാഞ്ചിയിൽ നിന്നും വന്നതാണോ എന്ന കമന്റുകൾ വരെ ഉന്നയിച്ചത് . ഇന്ത്യൻ മുൻ ക്യാപ്റ്റൻ ധോണി വിക്കറ്റിന് പിന്നിൽ കാണിക്കുന്ന അതിവേഗ  തന്ത്രങ്ങളാണ് ഫോക്‌സും ചെപ്പോക്കിൽ ഇന്നലെ പുറത്തെടുത്തത് .

തന്റെ ആറാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന എസക്‌സ് താരം ഫോക്‌സ് ഇംഗ്ലണ്ട്   ടീമിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന വിശേഷണം ഈ കുറഞ്ഞ കരിയർ കാലയളവിൽ തന്നെ നേടി കഴിഞ്ഞു .ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ജോസ് ബട്ട്ലർക്ക്  പകരമാണ് ഫോക്സ് ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ ഇടം നേടിയത് .ആദ്യ ഇന്നിങ്സിൽ ഇന്ത്യ  സ്പിൻ വെല്ലുവിളിയെ മികച്ച പ്രതിരോധ ബാറ്റിങാൽ നേരിട്ട ഫോക്സ് പുറത്താവാതെ  42 റൺസ്  അടിച്ചെടുത്തിരുന്നു .

എന്നാൽ മൂന്നാം ദിനം വിക്കറ്റിന് പിന്നിൽ തന്റെ മികവ് താരം  ആവർത്തിച്ചു .ഇടം കയ്യൻ സ്പിന്നർ ലീച്ചിന്റെ പന്തിൽ ഷോട്ടിന് ശ്രമിച്ച രോഹിതിനെ അതിവേഗ സ്റ്റമ്പിങ്ങിലൂടെ   ബെൻ ഫോക്സ്  പുറത്താക്കുകയായിരുന്നു . ടിവി റീപ്ലേകൾ  രോഹിത് ഔട്ട്‌ ആണെന്നത് വ്യക്തമാക്കി .ശേഷം സിക്സ് അടിക്കുവാൻ വേണ്ടി ക്രീസ് വിട്ടിറങ്ങിയ റിഷാബ് പന്തിനേയും ഫോക്സ് സ്റ്റമ്പ് ചെയ്തു .പലപ്പോഴും  അപകടകരമാം  വിധം കുത്തിത്തിരിഞ്ഞ പന്തുകളെ  താരം അനായാസമാണ് വിക്കറ്റിന് പിന്നിൽ നിന്ന് പിടിച്ചത് .

കൂടാതെ  ഫോക്‌സിന്റെ വിക്കറ്റ് കീപ്പിങ്ങിനെ സുനിൽ ഗവാസക്കാർ അടക്കം  കമന്ററി  ബോക്സിലെ ഏവരും അഭിനന്ദിച്ചിരുന്നു .”ഇത്തരം സ്പിൻ പിച്ചുകളിൽ വിക്കറ്റ് കീപ്പിങ്ങും ഏറെ പ്രയാസകരമാണ് .എന്നാൽ ഇവിടെ  ആദ്യ ടെസ്റ്റ്  കളിക്കുന്ന ഫോക്സ് വിക്കറ്റിന് പിന്നിൽ യാതൊരു തെറ്റുകളും വരുത്താതെ നിൽക്കുന്നു ” സുനിൽ  ഗവാസ്‌ക്കർ താരത്തെ വാനോളം പുകഴ്ത്തി .