IPL 2024 : ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ഇത്തവണ മുംബൈ ഇന്ത്യന്‍സിനായി കളിക്കില്ലാ. 50 ലക്ഷത്തിനു മറ്റൊരു താരം സ്ക്വാഡില്‍

സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടു മുന്‍പായി പേസ് ബൗളര്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് പരിക്കേറ്റ് പുറത്തായി. മുംബൈ ഇന്ത്യന്‍സിന്‍റെ ഫാസ്റ്റ് ബൗളറായ ഈ ഓസ്ട്രേലിയന്‍ താരം ഈ സീസണ്‍ കളിക്കില്ലാ എന്നറിയിച്ചു.

ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് പകരമായി ഇംഗ്ലണ്ട് താരം ലൂക്ക് വുഡിനെ സ്ക്വാഡില്‍ എത്തിച്ചു. 28കാരനായ താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യന്‍സ് എത്തിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിനായി 5 ടി20 കളിച്ച താരം വിവിധ ലീഗുകള്‍ ഉള്‍പ്പെടെ 140 മത്സരങ്ങളില്‍ നിന്നും 147 വിക്കറ്റ് നേടിയട്ടുണ്ട്. 8.45 ആണ് എക്കോണമി. മാര്‍ച്ച് 24 ന് ഗുജറാത്തിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം.

Previous articleടൈം ഔട്ട് സെലിബ്രേഷന് പകരം ചോദിച്ചത് ഹെല്‍മറ്റുമായി എത്തി. ശ്രീലങ്ക – ബംഗ്ലാദേശ് പോരാട്ടം മറ്റൊരു തലത്തില്‍.
Next articleഅവസാനം മൗനം വെടിഞ്ഞ് പാണ്ഡ്യ. മുംബൈ നായകനായതിനെ പറ്റി വെളിപ്പെടുത്തൽ.