വീണ്ടും സഞ്ജുവിനെ തള്ളിപ്പറഞ്ഞ് ബിസിസിഐ. ശ്രെയസിന് പകരം ആരും ടീമിൽ വേണ്ടന്ന് സെലെക്ഷൻ കമ്മിറ്റി

സഞ്ജുവിന് വീണ്ടും പണി നൽകി ബിസിസിഐ സെലക്ഷൻ കമ്മിറ്റി. ശ്രേയസ് അയ്യർക്ക് നാലാമത്തെ ടെസ്റ്റിനിടെ പരിക്കേറ്റ സാഹചര്യത്തിൽ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസണെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധ്യതകൾ ഉദിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ശ്രേയസിന് പകരക്കാരനെ ആവശ്യമില്ല എന്ന നിലപാട് എടുത്തിരിക്കുകയാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി ഇപ്പോൾ. ഇതോടെ ഏകദിന ലോകകപ്പിൽ കളിക്കാനുള്ള വലിയൊരു അവസരം തന്നെയാണ് സഞ്ജുവിന് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഓസ്ട്രേലിയക്കെതിരായ നാലാമത്തെ ടെസ്റ്റിനിടെ അയ്യരുടെ നടുവിന് പരിക്കേൽക്കുകയായിരുന്നു. ശേഷം മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ അയ്യർ വിവിധതരം സ്കാനിങ്ങിലൂടെ കടന്നുപോയി. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അയ്യരെ ഏകദിന പരമ്പരയിൽ കളിപ്പിക്കുന്നത് വലിയ റിസ്കാണ്. ഈ അവസരത്തിലായിരുന്നു ഏകദിനങ്ങളിൽ 66 ശരാശരിയുള്ള സഞ്ജുവിന് മുൻപിലേക്ക് അവസരം എത്തിയത്. എന്നാൽ ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടുകൾ പ്രകാരം അയ്യർക്ക് പകരക്കാരനെ കണ്ടെത്തേണ്ടതില്ല എന്ന തീരുമാനമാണ് ഇന്ത്യ കൈകൊണ്ടിരിക്കുന്നത്.

Sanju Samson Reuters 1 x

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡ് ഇന്ന് മുംബൈയിൽ എത്തും. മാർച്ച് 17നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഹർദിക് പാണ്ട്യയാവും ആദ്യ ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമ വിശാഖപട്ടണത്തിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ടീമിനൊപ്പം അണിനിരക്കും. മൂന്നു മത്സരങ്ങളാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഉള്ളത്. ഇതിനുശേഷം കളിക്കാർ നേരെ ഐപിഎല്ലിൽ പങ്കെടുക്കും.

shreyas iyer injury scare

മുൻപ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു അയ്യർക്ക് പരിക്കേറ്റത്. ശേഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അയ്യർ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നിരുന്നാലും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലും ഏഷ്യാകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ ബിസിസിഐ ശ്രേയസ് അയ്യരുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ സാധ്യതയില്ല. അതിനാൽതന്നെ 2023 ഐപിഎല്ലിലെ ശ്രേയസിന്റെ സാന്നിധ്യവും അനിശ്ചിതാവസ്ഥയിലാണ്.

Previous articleഇന്ത്യ അവനെ ടെസ്റ്റ്‌ ടീമിൽ ഉൾപ്പെടുത്തണം. യുവപേസറെ പറ്റി ബ്രറ്റ് ലീ.
Next articleകാലിസിനെയും പിന്തള്ളി അശ്വിൻ. പേരിൽ ചേർത്തത് തകര്‍പ്പന്‍ റെക്കോർഡ്.