അന്താരാഷ്ട്ര വനിതാ ദിനമായ ഇന്നലെ ഒരു സർപ്രൈസ് പ്രഖ്യാപനവുമായി ബിസിസിഐ . 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് വനിത ടീം ഇംഗ്ലണ്ടുമായി ഒരു ടെസ്റ്റ് മത്സരം കളിക്കുമെന്ന് അറിയിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. അന്താരാഷ്ട്ര വനിത ദിനത്തിന്റെ അന്ന് തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം ജയ് ഷാ പുറത്ത് വിട്ടത്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് വനിതാ ടീം ടെസ്റ്റ് മത്സരം കളിക്കുവാൻ പോകുന്നത് .
നേരത്തെ ഇന്ത്യ വിമൻസ് ടീം നവംബര്‍ 2014ല്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ഇന്ത്യ കളിച്ചത്. മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.
ഓഗസ്റ്റ് 2014ല്‍ ഇന്ത്യ ഇംഗ്ലണ്ടുമായി ഒരു ടെസ്റ്റ് മത്സരത്തില്‍ കളിച്ചിട്ടുണ്ടായിരുന്നു. ആ മത്സരത്തിലും ഇന്ത്യ 6 വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ മികച്ച റെക്കോർഡുള്ള വനിതാ ടീം ടെസ്റ്റ് മത്സരങ്ങൾ പലപ്പോഴും കളിക്കുന്നില്ല എന്ന് വിമർശനം ഉയർന്നിരുന്നു .പുരുഷ ടീമിനെ പോലെ മതിയായ പ്രാധാന്യം വിമൻസ് ടീമിനും നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഈ ടെസ്റ്റ് മത്സര പ്രഖ്യാപനം എന്ന് ഏവരും വിലയിരുത്തപ്പെടുന്നു .
12 മാസത്തെ കോവിഡ് -19 നിർബന്ധിത ഇടവേളക്ക് ശേഷം ഇന്ത്യൻ വനിതാ ടീം ദക്ഷിണാഫ്രിക്കക്ക് എതിരെ ഇപ്പോൾ ലക്‌നൗവിൽ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കുകയാണ് . ഈ പരമ്പരക്ക് ശേഷം ടി 20 സീരീസ് ഉണ്ടാകും.