ഇന്നത്തെ മത്സരത്തിൽ സച്ചിൻ കളിക്കുമോ : പരിക്കേറ്റ സച്ചിനൊപ്പം രസകരമായ വീഡിയോ പങ്കുവെച്ച്‌ വിരേന്ദർ സെവാഗ്‌ – കാണാം വീഡിയോ

റോഡ് സേഫ്റ്റി  ടൂർണമെന്റിലെ വിജയ തേരോട്ടം തുടരുവാൻ ഇതിഹാസ താരം സച്ചിൻ  ടെൻഡുൽക്കർ നയിക്കുന്ന ഇന്ത്യ  ലെജന്റ്സ്‌  ഇംഗ്ലണ്ട് ലെജന്റ്സിനെതിരെ  പോരാട്ടത്തിന് ഇന്നിറങ്ങും . മത്സരം ഇന്ന് രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത് .
എന്നാൽ മത്സരത്തിന് മുൻപ് ഏറെ ശ്രദ്ധിക്കപ്പെടുന്നത് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്‌ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് . ഇന്നത്തെ മത്സരത്തിന് മുന്നോടിയായി  പരിക്കേറ്റ സച്ചിൻ ടെണ്ടുൽക്കറുടെ ഫിറ്റ്നസ് കുറിച്ചുള്ള  ആശങ്കകളാണ് താരം പങ്കുവെക്കുന്നത് .

വീഡിയോയിൽ, സച്ചിൻ ടീമിന്റെ ഫിസിയോയ്‌ക്കൊപ്പം ഒരു കൈമുട്ടിന് ഒരു സൂചി ചേർത്ത് ഇരിക്കുന്നത് കാണാം  സെവാഗിനും സച്ചിനും പുറമെ മുൻ ആൾറൗണ്ടർ യുവരാജ് സിങ്ങും വീഡിയോയിൽ ഇടം നേടി.വീഡിയോയിൽ  ഫിസിയോട് അവരുടെ അടുത്ത മത്സരം കളിക്കാൻ സെവാഗ്‌  യോഗ്യനാണോ എന്ന് സെവാഗ് ചോദിക്കുന്നുണ്ട് . ഫിസിയോ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുമ്പോൾ സച്ചിൻ “കോഷിഷ് ടു യാഹി റാഹി ഹായ്” എന്ന് മറുപടി നൽകി.  കഴിഞ്ഞ 7 ദിവസമായി സച്ചിനെ തന്നെയാണ് ഫിസിയോ നോക്കി കൊണ്ടിരിക്കുന്നത് എന്ന് സെവാഗ്‌ വീഡിയോയിൽ പറയുന്നതും ഏവരും ചിരിക്കുന്നതും നമുക്ക് കാണാം

സെവാഗ്‌ പങ്കുവെച്ച വീഡിയോ കാണാം :

നേരത്തെ വെടിക്കെട്ട് ബാറ്റിംഗുമായി വീരേന്ദര്‍ സെവാഗും ക്ലാസിക് ശൈലിയിലെ  ഇന്നിംഗ്സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഒരിക്കല്‍ കൂടി കളം നിറഞ്ഞപ്പോള്‍ റോഡ് സേഫ്റ്റി സീരീസ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശ് ലെജന്‍ഡ്സിനെതിരായ മത്സരത്തിൽ   ഇന്ത്യ ലെജന്‍ഡ്സ്‌ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു . ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജന്‍ഡ്സ് 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ലെജന്‍ഡ്സ് 10.1ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.