കെല്‍ രാഹുലിനെ ഒഴിവാക്കുന്നു. ആദ്യ സൂചനകള്‍ പുറത്ത്.

ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കെല്‍ രാഹുലിനെ നീക്കി. ഓസ്ട്രേലിയക്കെതിരെയുള്ള ശേഷിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുത്തില്ലാ. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കെല്‍ രാഹുലായിരുന്നു വൈസ് ക്യാപ്റ്റന്‍.

India’s Test squad for third and fourth Test against Australia: Rohit Sharma (Captain), K L Rahul, Shubman Gill, Cheteshwar Pujara, Virat Kohli, KS Bharat (wk), Ishan Kishan (wk), Ravichandran Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Shreyas Iyer, Suryakumar Yadav, Umesh Yadav, Jaydev Unadkat.

ബാറ്റിംഗിലെ മോശം ഫോം കെല്‍ രാഹുലിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. തകര്‍പ്പന്‍ ഫോം തുടരുന്ന ഗില്ലിനു പകരമായാണ് രാഹുല്‍ ടോപ്പ് ഓഡറില്‍ കളിക്കുന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ടീമില്‍ നിന്നും ഒഴിവാക്കിയില്ലെങ്കിലും ക്യാപ്റ്റന്‍സി ദൗത്യത്തില്‍ നിന്നും മാറ്റിയിരിക്കുകയാണ്.

FpVO25kagAENKV

India’s ODI squad against Australia: Rohit Sharma (Captain), Shubman Gill, Virat Kohli, Shreyas Iyer, Suryakumar Yadav, K L Rahul, Ishan Kishan (wk), Hardik Pandya (Vice-captain), Ravindra Jadeja, Kuldeep Yadav, Washington Sundar, Yuzvendra Chahal, Mohd. Shami, Mohd. Siraj, Umran Malik, Shardul Thakur, Axar Patel, Jaydev Unadkat.

2020 ന് ശേഷം ടെസ്റ്റിൽ 6 മത്സരങ്ങളിൽ നിന്നും 15.90 ശരാശരിയിൽ 175 റൺസ് നേടുവാൻ മാത്രമാണ് കെ എൽ രാഹുലിന് സാധിച്ചിട്ടുള്ളത്. 2017 ന് ശേഷം ടോപ്പ് ഓർഡറിൽ ഇന്ത്യയ്ക്കായി 47 ഇന്നിങ്സുകൾ കളിച്ചിട്ടുള്ള കെ എൽ രാഹുൽ 26.15 ശരാശരിയിൽ 1203 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.

അതേ സമയം കെല്‍ രാഹുലിനെ പിന്തുണച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഹെഡ്കോച്ച് രാഹുല്‍ ദ്രാവിഡും എത്തിയിരുന്നു.

Previous articleഇഞ്ചുറി ടൈമില്‍ രക്ഷകനായി ലയണല്‍ മെസ്സി. എംബാപ്പക്ക് ഇരട്ട ഗോള്‍. നെയ്മര്‍ക്ക് പരിക്ക്
Next articleബുമ്ര 2023 ഐപിഎല്ലിൽ കളിക്കും. കണ്ടീഷണൽ NOC നൽകാൻ നീക്കം.