യുഎഇയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ വിരാട് കോഹ്‌ലി തന്റെ പതിവ് മികവിലേക്ക് മടങ്ങിയെത്തുകയാണ്. ഇന്ത്യയുടെ ആദ്യ സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാനെതിരെ 44 പന്തിൽ 60 റൺസ് വിരാട് നേടിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 154 റൺസുമായി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാമതാണ്.
മത്സരത്തിനു ശേഷം കഴിഞ്ഞ വർഷം റെഡ് ബോൾ ക്രിക്കറ്റിൽ നായകസ്ഥാനത്ത് നിന്ന് ഇറങ്ങിയതിന് ശേഷം എംഎസ് ധോണി മാത്രമാണ് തന്നോട് ബന്ധപ്പെട്ടതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കോഹ്ലി പറഞ്ഞു.
പലരും തന്നെ പരസ്യമായി പിന്തുണച്ചെങ്കിലും പിന്തുണ അറിയിക്കാൻ ആരും തന്നെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും 33 കാരനായ താരം പറഞ്ഞു. “ഞാൻ ടെസ്റ്റ് ക്യാപ്റ്റൻസി വിടുമ്പോൾ, എനിക്ക് ഒരാളിൽ നിന്ന് മാത്രമേ സന്ദേശം ലഭിച്ചിട്ടുള്ളൂ, ഞാൻ ആ വ്യക്തിയുമായി പണ്ട് കളിച്ചിട്ടുണ്ട്, ആ വ്യക്തി എംഎസ് ധോണിയാണ്, മറ്റാരും എനിക്ക് മെസ്സേജ് ചെയ്തിട്ടില്ല. പലരുടെയും നമ്പർ ഉണ്ട്, നിരവധി ആളുകള്‍ എനിക്ക് ടിവിയിൽ നിർദ്ദേശങ്ങൾ നൽകുന്നത്, ” ഞായറാഴ്ച നടന്ന ഇന്ത്യ-പാക് മത്സരത്തിന് ശേഷം കോഹ്ലി വെളിപ്പെടുത്തി.
ബോർഡിലെ എല്ലാവരുടെയും പിന്തുണ കോഹ്‌ലിക്ക് എപ്പോഴും ഉണ്ടായിരുന്നുവെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പ്രസ്താവിച്ചു. അടുത്ത കാലത്ത് ബിസിസിഐ വിശ്രമവും അനുവദിച്ചിട്ടുണ്ടെന്നും പിന്നെ എന്താണ് പരാതിപ്പെടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“വിരാട്ടിന് എല്ലാവരുടെയും പിന്തുണയുണ്ട്. സഹതാരങ്ങൾ മുതൽ ബിസിസിഐയിലെ എല്ലാവർക്കും. പിന്തുണ ലഭിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹത്തിന് ഇടവേള ലഭിച്ചു, അയാൾക്ക് ഇടയ്ക്കിടെ വിശ്രമം ലഭിച്ചു. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിഞ്ഞപ്പോൾ ബിസിസിഐയിലെ എല്ലാവരും പോലും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകൾ നേർന്നു.
അതിനാൽ, അദ്ദേഹം എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല, ”ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.