സഞ്ചുവിനും യുവതാരങ്ങൾക്കും വീണ്ടും ബിസിസിഐയുടെ പണി. ആ പരമ്പര ഉപേക്ഷിക്കാനും തീരുമാനം.

india

ആരാധകർ വളരെ പ്രതീക്ഷയോടെ തന്നെ നോക്കികണ്ട ഒന്നായിരുന്നു ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പര. ഈ പരമ്പരയിലൂടെ ഇന്ത്യൻ യുവതാരങ്ങൾക്കൊക്കെയും അവസരങ്ങൾ ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് നിരാശ പരത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പര താൽക്കാലികമായി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. ഇതോടെ ഓസ്ട്രേലിയക്കെതിരായ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഒരു മാസം നീളുന്ന ഇടവേള ഇന്ത്യൻ ടീമിന് ലഭിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് ശേഷം ഇന്ത്യ വിൻഡീസിനെതിരായ പര്യടനത്തിനായി പുറപ്പെടുമെന്നും ഒരു വൃത്തം വ്യക്തമാക്കുന്നു. വിൻഡിസിനെതിരായ ഇന്ത്യയുടെ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലും മത്സരങ്ങളുണ്ട്. അതിനാൽ തന്നെ തിരക്കു പിടിച്ച് അഫ്ഗാനിസ്ഥാനെതിരായ പരമ്പര ഇപ്പോൾ കളിക്കേണ്ട എന്ന തീരുമാനത്തിലാണ് ബിസിസിഐ. ഇതോടൊപ്പം പ്രധാന താരങ്ങളെയൊക്കെ വിൻഡീസിനെതിരായ പര്യടനത്തിന് സജ്ജമാക്കാൻ സാധിക്കുമെന്നും ഇൻസൈഡ് സ്പോട്ട് റിപ്പോർട്ട് ചെയ്യുന്നു.

“ഓസീസിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇന്ത്യൻ ടീം ഒരു ഇടവേള എടുക്കുന്നതാണ്. അഫ്ഗാനിസ്ഥാനെ തിരായ പരമ്പരക്കായി ശ്രമം നടക്കുന്നുണ്ടെങ്കിലും ബ്രോഡ്കാസ്റ്റർമാരെ സംഘടിപ്പിക്കാനും, വിൻഡിസ് പര്യടനം ഉറപ്പിക്കാനും പ്രയാസമാകും. അതുകൊണ്ടുതന്നെ താരങ്ങൾക്കൊക്കെയും ഫൈനലിനു ശേഷം വിശ്രമം അനുവദിക്കുന്നതാണ് ഉത്തമം. എന്നിരുന്നാലും ഏകദിന ലോകകപ്പിന് മുൻപ് സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെ പരമ്പര നടത്താൻ ശ്രമിക്കുന്നതാണ്. അങ്ങനെയൊരു തീയതി കണ്ടെത്താനുള്ള ചർച്ചകളിൽ തന്നെയാണ് ബിസിസിഐ ഇപ്പോൾ. വിൻഡിസിനെതിരായ പര്യടനത്തിന്റെ തീയതികൾ തീരുമാനിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.”- ഒരു ബിസിസിഐ ഉന്നതന്റെ വാക്കുകളെ ഉദ്ധരിച്ച് ഇൻസൈഡ് സ്പോട്ട് റിപ്പോർട്ട് ചെയ്യുന്നു.

Read Also -  "എനിക്കെതിരെ സ്വീപ് ഷോട്ട് കളിക്കുന്നത് നിർത്തൂ". റാഷിദ് ഖാൻ മത്സരത്തിനിടെ സൂര്യയോട്.

അഫ്ഗാനിസ്ഥാൻ ടീമിനെതിരെ 3 ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയായിരുന്നു ബിസിസിഐ ആദ്യം തീരുമാനിച്ചത്. പിന്നീട് അത് ട്വന്റി20 പരമ്പരയായി മാറ്റുകയാണ് ഉണ്ടായത്. എന്നാൽ പരമ്പരയെ സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ഇതുവരെ ബിസിസിഐ പുറത്തു വിട്ടിരുന്നില്ല. പക്ഷേ വിൻഡീസിനെയായ പരമ്പരയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. പര്യടനത്തിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളുമാണ് ഉണ്ടാവുക. കരീബിയൻ ദ്വീപിനു പുറമേ അമേരിക്കയിലും മത്സരങ്ങൾ നടക്കും.

Scroll to Top