സഞ്ജു കൗണ്ടി ക്രിക്കറ്റും കളിക്കേണ്ട. ബിസിസിഐയുടെ കത്രികപൂട്ടിൽ രക്ഷയില്ലാതെ സഞ്ജു.

sanju samson

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്നും സഞ്ജു സാംസനെ ഇന്ത്യ അവഗണിക്കുകയുണ്ടായി. കരിയറിലുടനീളം ഇന്ത്യ സഞ്ജുവിനോട് തുടരുന്ന ക്രൂരത വീണ്ടും ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉയർന്നിരിക്കുന്നത്.

സമീപകാലത്ത് 3 വലിയ ടൂർണമെന്റുകളാണ് ഇന്ത്യ കളിക്കുന്നത്. ഏഷ്യാകപ്പ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ്. ഈ മൂന്ന് ടൂർണമെന്റുകളിലുമായി ഇന്ത്യക്കായി 47 താരങ്ങൾ അണിനിരന്നിട്ടുണ്ട്. പക്ഷേ ഇതിലൊന്നും തന്നെ സഞ്ജു സാംസനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിനിടെ സഞ്ജു ഇംഗ്ലീഷ് കൗണ്ടിൽ ക്രിക്കറ്റിൽ ഒരു ടീമിനൊപ്പം ചേരാൻ തീരുമാനിച്ചിരുന്നു. അതിനും ബിസിസിഐ വിലങ്ങുതടി ഇടുകയാണ് ചെയ്തത്.

ഏഷ്യാകപ്പിന് മുൻപ് ഇംഗ്ലീഷ് കൗണ്ടിൽ ക്രിക്കറ്റിൽ കളിക്കാൻ സഞ്ജു തീരുമാനിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെന്റും അതിനുള്ള അവസരം തടയുകയാണ് ഉണ്ടായത്. കൗണ്ടി ക്രിക്കറ്റിൽ നിന്നും വലിയ ഓഫർ തന്നെ സഞ്ജുവിന് എത്തിയിരുന്നു. ഒരു ടീമുമായി കരാർ ഒപ്പുവയ്ക്കുന്നതിന് തൊട്ടരികെ വരെ സഞ്ജു എത്തിച്ചേർന്നു. പക്ഷേ ആ സമയത്ത് ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള ടീമിൽ റിസർവ് താരമായി സഞ്ജുവിനെ ഇന്ത്യൻ ടീം മാനേജ്മെന്റ് ഉൾപ്പെടുത്തുകയുണ്ടായി. ഇതോടുകൂടി കൗണ്ടി ക്രിക്കറ്റിൽ ലഭിച്ച അവസരം സഞ്ജു വേണ്ടന്നു വയ്ക്കുകയായിരുന്നു.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കാൻ തനിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആയിരുന്നു സഞ്ജു കൗണ്ടി ക്രിക്കറ്റിൽ നിന്ന് മാറിനിന്നത്. കെ എൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു ട്രാവലിംഗ് റിസർവ് കളിക്കാരനായി സഞ്ജുവിനെ ഇന്ത്യ ഏഷ്യാകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ ടൂർണമെന്റിന്റെ സൂപ്പർ നാല് മത്സരങ്ങൾ ആരംഭിച്ചതോടെ കെഎൽ രാഹുൽ തിരികെ ടീമിലെത്തി. മാത്രമല്ല സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ടീമിൽ നിന്ന് റിലീസ് ചെയ്യുകയും ചെയ്തു. ഇതോടെ സഞ്ജുവിന്റെ വലിയൊരു അവസരവും നഷ്ടമായി. ഏഷ്യാകപ്പിൽ സഞ്ജുവിന് അവസരം ലഭിച്ചതുമില്ല, കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ സാധിച്ചതുമില്ല.

ഇതിനൊക്കെ തൊട്ടുമുൻപ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ സ്ക്വാഡിലും സഞ്ജുവിനെ അവഗണിക്കുകയുണ്ടായി. അന്ന് ഇന്ത്യയുടെ രണ്ടാം ടീമാണ് ഏഷ്യൻ ഗെയിംസിനായി തയ്യാറാവുന്നത് എന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചത്. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്ന സാഹചര്യത്തിൽ വലിയ അഭ്യൂഹങ്ങളാണ് ഉണ്ടായിരുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ ഉൾപ്പെടുത്താനാണ് സഞ്ജുവിനെ ഏഷ്യൻ ഗെയിംസിൽ നിന്ന് ഒഴിവാക്കിയത് എന്നുപോലും മുൻ താരങ്ങൾ വാദിക്കുകയുണ്ടായി. എന്നാൽ ഇവിടെയും സഞ്ജു കബളിപ്പിക്കപ്പെടുകയാണ് ഉണ്ടായത്.

Scroll to Top