ആദ്യ പോരാട്ടം രോഹിത്തും കോഹ്‌ലിയും തമ്മിൽ : 2021 ഐപിൽ മത്സരക്രമം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണ്‍ മത്സരങ്ങൾ  ഇന്ത്യയില്‍ തന്നെ നടത്തുവാൻ  ബിസിസിഐ തീരുമാനിച്ചു. ഇന്ന്  നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ടൂര്‍ണമെന്റിന്റെ അന്തിമ  മല്‍സരക്രമവും മത്സരം നടക്കുന്ന വേദികളെയും  പ്രഖ്യാപിച്ചു . ഏപ്രില്‍ ഒമ്പതിന് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കോഹ്ലി നായകനായ  റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ചെന്നൈയാണ് കന്നിയങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍ .അടുത്തിടെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പയിലെ അവസാന രണ്ടു മല്‍സരങ്ങള്‍ക്കു വേദിയായ മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുക .ലോകത്തിലെ ഏറ്റവും വലിയ സറ്റേഡിയം കൂടിയാണ് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയം. ഐപിഎല്ലിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലും നടക്കുക ഈ സ്റ്റേഡിയത്തിലാണ്.

ഐപിഎല്ലിലെ ഓരോ  ടീമുകളും ലീഗ് സ്റ്റേജിൽ 4 വേദികളിൽ പരസ്പരം കളിക്കും .ചെന്നൈ ,ബംഗളൂരു ,മുംബൈ ,കൊൽക്കത്ത എന്നി വേദികളിൽ 10 വീതം മത്സരങ്ങളും 8 വീതം മത്സരങ്ങൾ  ഡൽഹി ,അഹമ്മദാബാദ്  സ്റ്റേഡിയങ്ങൾ  എന്നിവടങ്ങളിലും നടക്കും .ആകെ മൊത്തം 56 ലീഗ് മത്സരങ്ങളാണ് ഉള്ളത് .


Previous articleപരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങാനാവാതെ കോഹ്ലി : ക്യാപ്റ്റൻസി റെക്കോർഡുകളുടെ കരുത്തിൽ ഇന്ത്യൻ നായകൻ – അറിയാം കോഹ്ലി സ്വന്തമാക്കിയ പുതിയ റെക്കോർഡുകൾ
Next articleഇത്തവണത്തെ ഐപിൽ മത്സരങ്ങൾ എല്ലാം ഇന്ത്യയിൽ പക്ഷേ ആർക്കും ഹോം മത്സരങ്ങൾ ഇല്ല – കാരണം ഇതാണ്