ഇത്തവണത്തെ ഐപിൽ മത്സരങ്ങൾ എല്ലാം ഇന്ത്യയിൽ പക്ഷേ ആർക്കും ഹോം മത്സരങ്ങൾ ഇല്ല – കാരണം ഇതാണ്

images 2021 03 07T175250.390

ഇത്തവണത്തെ  ഐപിൽ മത്സരങ്ങളുടെ അന്തിമ ചിത്രം ബിസിസിഐ പുറത്ത് വിട്ടപ്പോൾ ഏറ്റവും വലിയ സർപ്രൈസ് മത്സരക്രമം തന്നെയാണ് .കഴിഞ്ഞ വർഷം യുഎയിൽ നടന്ന ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും കോവിഡ്  വ്യാപന ഭീഷണിക്കിടയിലും ഇന്ത്യയിൽ തന്നെ ഇത്തവണ നടക്കും .സീസണിലെ ആദ്യ മത്സരത്തിൽ രോഹിത് നായകനായ മുംബൈ ഇന്ത്യൻസ് വിരാട് കോഹ്ലി ക്യാപ്റ്റനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും .

ഐപിഎല്ലിലെ  എട്ട് ടീമുകള്‍  ലീഗ് നടക്കുന്ന 6  വേദികളിലായിട്ടാണ് പരസ്പരം  കളിക്കുന്നതെങ്കിലും ഒരു  ടീമിന്  പോലും ഇത്തവണ  ഹോം മത്സരം ഇല്ല എന്നതാണ്  ഏറ്റവും വലിയ സര്‍പ്രൈസ്. അത്തരത്തിലാണ് ഐപിഎല്ലിനായി  ബിസിസിഐ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതിന്  മുമ്പ് യുഎഇ, ദക്ഷിണാഫ്രിക്ക എന്നീവിടങ്ങളില്‍ ഐപിൽ  നടന്നപ്പോള്‍ മാത്രമേ ടീമുകള്‍ക്കു ഹോം മാച്ചുകള്‍ ഇല്ലാതിരുന്നിട്ടുള്ളൂ. എന്നാല്‍ ഇത്തവണ ഐപിഎല്‍ ഇന്ത്യയിലായിട്ടും ആര്‍ക്കും ഹോം മാച്ച് ആനുകൂല്യമില്ല. ഹോം പിച്ചിന്റെ ആനുകൂല്യം ചില ടീമുകൾ മാത്രം നേടിയെടുക്കുന്നത് തടയുവാനാണ്  ബിസിസിഐ നീക്കം .

“എല്ലാ മല്‍സരങ്ങളും നിഷ്പക്ഷ വേദികളിലാണ് നടക്കുന്നത്. ആര്‍ക്കും ഇത്തവണ സ്വന്തം നാട്ടില്‍ കളിക്കാന്‍ കഴിയില്ല. ലീഗ് ഘട്ടത്തില്‍ ആകെയുള്ള 6  വേദികളില്‍ നാലിലും ഓരോ ടീമിനും മല്‍സരങ്ങളുണ്ടാവുമെന്നും വരാനിരിക്കുന്ന ഐപിഎല്ലിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് നിഷ്പക്ഷ വേദികളിലാണ് മുഴുവന്‍  മത്സരങ്ങളും നടക്കുന്നത് എന്നതാണ്” ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

See also  ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.

56 മത്സരങ്ങളാണ് ഐപിഎല്ലിലുള്ളത്. ഇതില്‍ 10 വീതം മത്സരങ്ങള്‍ക്ക് ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നീ നഗരങ്ങല്‍ വേദിയാവും. അഹമ്മദാബാദിലും ദില്ലിയിലും എട്ട് മത്സരങ്ങള്‍ വീതം നടക്കും. ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങളും ഫൈനലും അഹമ്മദാബാദിലാണ് നടക്കുക. മെയ് 25, 26, 28, 30 തിയ്യതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക. 

Scroll to Top