ഇന്ത്യൻ വനിതാ താരങ്ങളുടെ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചു :അയ്യേ വിവേചനം എന്ന് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു വിവാദ അദ്ധ്യായം  കൂടി തുറക്കുന്നു .ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരങ്ങൾക്കുള്ള  വാർഷിക കരാർ ബിസിസിഐ നീണ്ട ഇടവേളക്ക് ശേഷം പ്രഖ്യാപിച്ചു .കഴിഞ്ഞ തവണ 22 താരങ്ങൾക്ക് വാർഷിക കരാറിൽ ഇടം നൽകിയ ബിസിസിഐ ഇത്തവണ 19 താരങ്ങളെ മാത്രമേ കരാറിൽ ഉൾപെടുത്തിയിട്ടുളളൂ എന്നതാണ് ശ്രദ്ദേയം .ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ അടുത്തവര്‍ഷം സെപ്റ്റംബര്‍ വരെയുള്ള വാർഷിക  കരാർ മാത്രമാണ് ബിസിസിഐ ഇപ്പോൾ പുറത്തുവിട്ടത് .

അതേസമയം കരാറിലെ പ്രതിഫലത്തെ സംബന്ധിച്ച വിവാദങ്ങൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്തും സജീവമാണ് .മൂന്ന് വിഭാഗങ്ങളായിട്ടാണ് താരങ്ങളെ ബിസിസിഐ കരാറിൽ ഉൾപ്പെടുത്തിയത്
50 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് എ, 30 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് ബി, 10 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് സി കരാറുകളാണ് ബിസിസിഐ വനിതാ താരങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. 
പ്രധാന താരങ്ങളായ സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ്  എന്നിവർ മാത്രമാണ് ഗ്രേഡ് എ കരാറിൽ ഉൾപ്പെട്ടത് .

എന്നാൽ പുരുഷ താരങ്ങളുമായി ഈ കരാറിനെ വെച്ച് പരിശോധിച്ചാൽ ഒരു ഗ്രേഡിലും പ്രതിഫലവുമായി വളരെ വലിയ വ്യത്യാസം വ്യക്തമാണ് .ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇപ്പോഴും പുരുഷ : വനിതാ ടീമുകൾക്കിടയിൽ അസമത്വം കാണിക്കുന്നു എന്നാണ് പല ക്രിക്കറ്റ് ആരാധകരുടെയും വിമർശനം .
നേരത്തെ പുരുഷ ടീമിന്റെ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു .
വനിതാ താരങ്ങൾക്കായി ഒരു ഐപിൽ കൂടി ബിസിസിഐ സംഘടിപ്പിക്കണം എന്നും ചില മുൻ താരങ്ങളടക്കം തുറന്ന് പറഞ്ഞിരുന്നു .

ബിസിസിഐയുടെ വാർഷിക കരാർ ലഭിച്ച താരങ്ങൾ :

Grade A: Harmanpreet Kaur, Smriti Mandhana, Poonam Yadav

Grade B: Mithali Raj, Jhulan Goswami, Deepti Sharma, Punam Raut, Rajeshwari Gayakwad, Shafali Verma, Radha Yadav, Shikha Pandey, Taniya Bhatia, Jemimah Rodrigues

Grade C: Mansi Joshi, Arundhati Reddy, Pooja Vastrakar, Harleen Deol, Priya Punia, Richa Ghosh.

Previous articleധോണിക്ക് ശേഷം ക്യാപ്റ്റനാവാന്‍ ഇനിയാര്. സാധ്യത മൂന്നു താരങ്ങള്‍ക്ക്
Next articleധോണിയോ കോഹ്ലിയോ ആരാണ് പ്രിയപ്പെട്ടത് : ആരാധകരുടെ മനസ്സ് കീഴടക്കി താരത്തിന്റെ മറുപടി