ധോണിയോ കോഹ്ലിയോ ആരാണ് പ്രിയപ്പെട്ടത് : ആരാധകരുടെ മനസ്സ് കീഴടക്കി താരത്തിന്റെ മറുപടി

ആധുനിക ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ആരാധകപിന്തുണയുള്ള താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ മഹേന്ദ്രസിംഗ് ധോണി .
ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ആരാധക പിന്തുണയിൽ യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം .ഇക്കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകനായ ധോണി വരുന്ന ഐപിഎല്ലിൽ ഇനിയും  കളിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .

എന്നാൽ ഇപ്പോൾ  ക്രിക്കറ്റ് ലോകത്തും ക്രിക്കറ്റ് ആരാധകർക്കിടയിലും ഏറെ  വാർത്തകളിൽ നിറയുന്നത് തെന്നിന്ത്യൻ സൂപ്പർ നായിക രശ്‌മിക മന്ദന നടത്തിയ ഒരു അഭിപ്രായമാണ്  തന്റെ ഏറ്റവും  ഇഷ്ട ക്രിക്കറ്റ് താരമാരെന്ന ചോദ്യത്തിന് താരം ധോണിയുടെ പേരാണ് ഉത്തരമായി പറഞ്ഞത് .ഏവരും വിരാട് കോഹ്‌ലിയുടെ പേരാകും പറയുക എന്ന് കരുതിയപ്പോൾ  മന്ദന മുൻ ഇതിഹാസ നായകൻ ധോണി തന്നെയാണ് ഇപ്പോഴും തന്റെ റോൾ മോഡൽ എന്നും ക്രിക്കറ്റ് ആരാധ്യ പുരുഷൻ എന്നും താരം വിശദമാക്കി . ദിവസങ്ങൾ മുൻപ് നടന്ന ഒരു സോഷ്യൽ മീഡിയ ചർച്ചയിലാണ് താരം തന്റെ നയം വ്യക്തമാക്കിയത് .

“നായകൻ ,ബാറ്റ്സ്മാൻ ,വിക്കറ്റ് കീപ്പർ എല്ലാ മേഖലയിലും ധോണി ഏവരെയും അത്ഭുതപ്പെടുത്തും ഒപ്പം താരം ഒരു മാസ്റ്റർ പ്ലയെർ കൂടിയാണ് .എന്റെ ഹീറോ അദ്ദേഹം തന്നെ “രശ്‌മിക  തുറന്ന് പറഞ്ഞു  .കൂടാതെ തന്റെ ഇഷ്ട ഐപിൽ ടീം  വിരാട് കോഹ്ലി നയിക്കുന്ന റോയൽ  ചലഞ്ചേഴ്‌സ്  ബാംഗ്ലൂർ ആണെന്നും താരം വിശദമാക്കി.നേരത്തെ ഇഷ്ട ഐപിൽ ടീം ആരെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഈ സാല കപ്പ് നമ്മടെ എന്ന വാക്യത്തിനൊപ്പം ബാംഗ്ലൂർ ടീമിന്റെ പേര് രശ്‌മിക പറഞ്ഞത് ഏറെ വൈറലായിരുന്നു .

Advertisements