മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി കളത്തിലിറങ്ങിയ സൗഹൃദ മത്സരത്തില്‍ തോല്‍വി. ബിസിസിഐ പ്രസിഡന്‍റ് ഇലവനെ സൗരവ് ഗാംഗുലി നയിച്ചപ്പോള്‍ സെക്രട്ടറി ഇലവനെ ജയ് ഷായാണ് നയിച്ചത്. മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു ജയ് ഷായുടെ ടീമിന്‍റെ വിജയം.
ബോര്‍ഡിന്‍റെ ആനുവല്‍ ജനറല്‍ മീറ്റിങ്ങിനോട് അനുമ്പന്ധിച്ച് 15 ഓവര്‍ മത്സരമാണ് ഈഡന്‍ ഗാര്‍ഡനില്‍ അരങ്ങേറിയത്.
ഫിനിഷര്‍ റോളില്‍ ആറാമത് ബാറ്റ് ചെയ്യാനെത്തിയ സൗരവ് ഗാംഗുലി 20 പന്തില്‍ 2 സിക്സും 4 ഫോറുമടക്കം 35 റണ്‍സ് നേടി. നിയമപ്രകാരം സൗരവ് ഗാംഗുലിക്ക് റിട്ടയറാകി മടങ്ങേണ്ടി വന്നു. സൗരവ് ഗാംഗുലിയുടെ ടീമിനെ തോല്‍പ്പിച്ചതില്‍ നിര്‍ണായകമായത് ജയ് ഷായുടെ ബോളുകളാണ്. 7 ഓവറില്‍ 58 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി.
മുഹമ്മദ് അസ്ഹറുദ്ദിന്‍, സൂരജ് ലോതില്‍ക്കര്‍, അവിശേക് ഡാല്‍മിയ എന്നവരെയാണ് പുറത്താക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെക്രട്ടറി ഇലവന്‍ അരുണ്‍ ധുമാല്‍ (36) ജയദേവ് ഷാ (40) എന്നിവരുടെ ബാറ്റിംഗില്‍ നിശ്ചിത ഓവറില്‍ 128 റണ്‍സ് നേടി. ജയ് ഷാ പത്ത് റണ്‍സ് നേടി പുറത്താകതെ നിന്നു. മത്സരത്തില്‍ 3 ഓവര്‍ എറിഞ്ഞ ഗാംഗുലി 19 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടി.
Summary
BCCI Secretary’s XI: 128/3 in 15 overs (Jaydev Shah 40 retired, Arun Dhumal 36) Jay Shah 10 not out; Sourav Ganguly 1/19) beat BCCI President’s XI 127/5; 15 overs (Sourav Ganguly 35 retired, Mohammad Azharuddin 2, Avishek Dalmiya 13; Jay Shah 3/58) by 1 run.