ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ ബിസിസിഐ. രോഹിതും കോഹ്ലിയും കളി നിർത്തേണ്ടിവരും?

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ വമ്പൻ പരാജയത്തിനു ശേഷം ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈകൊണ്ട് ബിസിസിഐ. ന്യൂസിലാൻഡിനെതിറായ ടെസ്റ്റ് പരമ്പര 0-3 എന്ന നിലയിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടുകൂടി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷകൾക്കും വലിയ രീതിയിൽ വിള്ളലേറ്റിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ സീനിയർ താരങ്ങളുടെ ഭാവിയെ സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനാണ് ബിസിസിഐ തയ്യാറാവുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയുടെ പല സീനിയർ താരങ്ങളുടെയും അവസാന പരമ്പര ആയിരിക്കും എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.

നിലവിൽ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ഇന്ത്യൻ നിരയിൽ സീനിയർ താരങ്ങളായി ഉള്ളത്. ഇതിൽ രണ്ടുപേർക്കെങ്കിലും ഓസ്ട്രേലിയൻ പര്യടനത്തോടെ മത്സരം അവസാനിപ്പിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീനിയര്‍ താരങ്ങളുടെ ഭാവി വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു തങ്ങളുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഭാഗങ്ങളിലാണ് ഈ താരങ്ങളൊക്കെയും. ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് മത്സരശേഷം രോഹിത് ശർമ പറഞ്ഞ വാക്കുകളും ഇതിനോടൊപ്പം ശ്രദ്ധ നേടിയിട്ടുണ്ട്. “നോക്കൂ ഇപ്പോൾ അത്ര ദൂരത്തേക്ക് ചിന്തിക്കാൻ സാധിക്കില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയാണ് അടുത്തതായി വരാനുള്ളത്. അതിലേക്കാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്.”- ഇതായിരുന്നു രോഹിത്തിന്റെ മറുപടി.

“ഓസ്ട്രേലിയൻ പരമ്പരയ്ക്ക് അപ്പുറത്തേക്ക് ഞാൻ ഇപ്പോൾ നോക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഓസ്ട്രേലിയക്കെതിരായ പരമ്പര വളരെ വളരെ നിർണായകമാണ്. ഞങ്ങൾ അതിലേക്കാണ് പൂർണ്ണമായ ശ്രദ്ധ നൽകുന്നത്. അതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കാൻ സാധിക്കില്ല.”- രോഹിത് ശർമ മത്സരശേഷം പറയുകയുണ്ടായി. മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ വലിയ തരത്തിലുള്ള അതൃപ്തി ബിസിസിഐയ്ക്കുണ്ട് എന്നത് വ്യക്തമാണ്. മത്സരശേഷം ഇന്ത്യയുടെ ചീഫ് സെലക്ടറായ അജിത്ത് അഗാർക്കറും കോച്ച് ഗൗതം ഗംഭീറും ഒരുപാട് സമയം സംസാരിക്കുകയുണ്ടായി.

മാത്രമല്ല ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ഇന്ത്യൻ സീനിയർ താരങ്ങളുടെ പ്രകടനവും അങ്ങേയറ്റം മോശം തന്നെയായിരുന്നു. വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും യാതൊരു തരത്തിലും മത്സരങ്ങളിൽ മികവ് പുലർത്താൻ സാധിച്ചില്ല. വിരാട് കോഹ്ലിയുടെ ടെസ്റ്റ് കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഉണ്ടായത്. രോഹിത് ശർമയും അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുന്നത് മത്സരത്തിൽ കണ്ടിരുന്നു. എന്തായാലും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയുടെ സീനിയർ താരങ്ങൾക്കും വളരെ നിർണായകമാണ്.

Previous articleWTC ടേബിളിൽ ഒന്നാം സ്ഥാനം നഷ്ടപെട്ട് ഇന്ത്യ. ഫൈനലിലെത്താൻ ഇനി വലിയ കടമ്പകൾ.
Next articleഇനി അവന്‍ ഒരിക്കലും ഈ തെറ്റ് വരുത്തില്ല. പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.