ഞങ്ങളെ തോല്‍പ്പിച്ചത് ആ രണ്ട് പേര്‍. ചൂണ്ടികാട്ടി വിന്‍ഡീസ് കോച്ച്

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടീം ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. മഴ ബാധിച്ച മത്സരത്തിൽ 119 റൺസിന് വിജയിച്ച ഇന്ത്യ വൈറ്റ് വാഷ് ചെയ്യുകയും ചെയ്തു. മത്സരത്തില്‍ വിന്‍ഡീസിന്‍റെ തോല്‍വികള്‍ക്ക് കാരണമായത് രണ്ട് താരങ്ങളാണ് എന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഹെഡ് കോച്ച് ഫിൽ സിമ്മൺസ്

സിറാജ്, ശുഭ്മാന്‍ ഗില്‍ എന്നീ യുവതാരങ്ങളുടെ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത് എന്ന് സിമ്മണ്‍സ് പറഞ്ഞത്. മൂന്നാം മത്സരത്തിൽ ശുഭ്മാന്‍ ഗില്‍ പുറത്താകാതെ 98 റൺസ് നേടി, പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ ശുഭ്മാന്‍ ഗില്‍ മാന്‍ ഓഫ് ദ സീരിസുമായിരുന്നു. 205 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ നേടിയത്. അതുപോലെ, മുഹമ്മദ് സിറാജും മികച്ച രീതിയില്‍ പന്തെറിഞ്ഞു. സിറാജ് മൂന്ന് ഏകദിന മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റാണ് വീഴ്ത്തിയത്‌.

gill vs wi

“ഞങ്ങളുടെ തോല്‍വികള്‍ക്ക് രണ്ട് കാരണങ്ങള്‍ ഉണ്ട്. ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗും മുഹമ്മദ് സിറാജിന്റെ ബൗളിംഗും. ആദ്യ മത്സരത്തിലെ അവസാന ഓവറില്‍ സിറാജ് മികച്ചു നിന്നു. മൂന്നാം മത്സരത്തില്‍ ന്യൂ ബോളില്‍ പന്തിൽ അദ്ദേഹം മികച്ചു നിന്നു. ശാർദുൽ താക്കൂറും മികച്ചു നിന്നു. അവരുടെ ബൗളിംഗ് നമ്മുടേതിനേക്കാൾ മികച്ച് നിന്നെന്നാണ് ഞാൻ കരുതുന്നത്” ട്രിനിഡാഡിൽ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സിമ്മൺസ് പറഞ്ഞു.

india vs wi 3rd odi 2022

“ മൂന്നാം മത്സരത്തില്‍ മഴ ഒരു പങ്കുവഹിച്ചു, പക്ഷേ ഇത് രണ്ട് ടീമുകൾക്കും ഒരുപോലെയായിരുന്നു. മഴ ഒരു പ്രതികൂലമായി എന്നത് ഒരു ഒഴിവ്കഴിവായി പറയാന്‍ കഴിയില്ല. ചേസിംഗിൽ ഞങ്ങൾക്ക് വളരെയധികം വിക്കറ്റുകൾ നഷ്ടപ്പെട്ടു. പത്ത് ഓവർ ശേഷിക്കെ ഞങ്ങൾക്ക് എത്താവുന്ന ദൂരത്തിലായിരുന്നു ലക്ഷ്യം, പക്ഷേ ഞങ്ങൾക്ക് വളരെയധികം വിക്കറ്റുകൾ നഷ്ടമായി, ”സിമ്മൺസ് കൂട്ടിചേര്‍ത്തു