ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് തോല്‍വി നേരിട്ടെങ്കിലും ശ്രേദ്ദേയമായ പ്രകടനം മലയാളി താരം ബേസില്‍ തമ്പി നടത്തിയിരുന്നു. ഒരോവറില്‍ രണ്ട് വിക്കറ്റുള്‍പ്പെടെ മൂന്ന് വിക്കറ്റാണ് എറണാകുളം കോതമംഗലം സ്വദേശിയായ ബേസില്‍ തമ്പി നേടിയത്.
പൃഥ്വി ഷാ (38), റോവ്മാന്‍ പവല്‍ (0), ഷാര്‍ദുല്‍ ഠാക്കൂര്‍ (22) എന്നിവരെയാണ് ബേസില്‍ തമ്പി പുറത്താക്കിയത്. ഐപിഎല്‍ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യന്‍സ് ഈ താരത്തെ സ്വന്തമാക്കിയത്. ഇപ്പോഴിതാ മുംബൈക്കൊപ്പമുള്ള അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയിരിക്കുകയാണ് ബേസില്‍ തമ്പി. 4 ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് താരത്തിന്‍റെ നേട്ടം
പവര്‍പ്ലേയിലെ മൂന്നാം ഓവറില്‍ രോഹിത് ശര്‍മ്മ പന്തേല്‍പ്പിച്ചെങ്കിലും 9 റണ്‍സ് ആ ഓവറില്‍ വഴങ്ങി. പിന്നീട് പത്താം ഓവറില്‍ ബോള്‍ ചെയ്യാന്‍ എത്തിയ താരം പൃഥി ഷായേയും പവലിനേയും പുറത്താക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചു. അപകടകാരിയായ താക്കൂറിനെ 14ാം ഓവറിലാണ് പുറത്താക്കിയത്.
2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയാണ് ബേസില്‍ തമ്പി അരങ്ങേറ്റം നടത്തുന്നത്. പിന്നീടുള്ള 4 സീസണുകളില്‍ ഹൈദരബാദിലായിരുന്നു ഈ മലയാളി താരം. കാര്യമായ അവസരങ്ങള്‍ ഹൈദരബാദ് ഫ്രാഞ്ചൈസിയില്‍ ലഭിച്ചില്ലാ.