ക്യാപ്റ്റനായി സൂപ്പർ ബാറ്റിങ് ; റെക്കോർഡുകൾ സ്വന്തമാക്കി ഫാഫ്

സീസണിൽ ആദ്യത്തെ മത്സരത്തിൽ തന്നെ ബാറ്റിങ് കരുത്ത് എന്തെന്ന് തെളിയിച്ച് ബാംഗ്ലൂർ ടീം. ഐപിൽ പതിനഞ്ചാം സീസണിലെ ആദ്യത്തെ മത്സരത്തിൽ ആദ്യംബാറ്റ് ചെയ്ത ബാംഗ്ലൂർ ടീം അടിച്ചെടുത്തത് 205 റൺസ്‌. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ബാംഗ്ലൂരിലേക്ക് ക്യാപ്റ്റനായി എത്തിയ ഫാഫ് ഡൂപ്ലസ്സിസ് ബാറ്റിങ്ങിൽ മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ കോഹ്ലിയുടെ ബാറ്റിങ് മികവും ദിനേശ് കാർത്തിക്ക് വെടിക്കെട്ട് ഫിനിഷിങ് പ്രകടനവുമാണ് ബാംഗ്ലൂർ ടോട്ടൽ ഇരുന്നൂറ് കടത്തിയത്.ബാംഗ്ലൂർ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ഡൂപ്ലസ്സിസ് വെറും 57 ബോളിൽ മൂന്ന് ഫോറും 7 സിക്സ് അടക്കം 88 റൺസ്‌ അടിച്ചെടുത്തപ്പോൾ 41 റൺസുമായി വിരാട് കോഹ്ലിയും വെറും പതിനാല് ബോളിൽ 3 സിക്സും മൂന്ന് ഫോറുമായി 32 റണ്‍സുമായി കാർത്തിക്കും തിളങ്ങി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ക്യാപ്റ്റൻ മുന്നിൽ നിന്നും നയിക്കുന്നതാണ് ബാംഗ്ലൂർ ഇന്നിങ്സിൽ കാണാൻ സാധിച്ചത്.തുടക്ക ഓവറുകളിൽ റൺസ്‌ അടിച്ചെടുക്കാൻ വളരെ വിഷമിച്ച ഫാഫ് ഡൂപ്ലസ്സിസ് പിന്നീട് തന്റെ മികവിലേക്ക് ഉയരുകയായിരുന്നു. പിന്നീട് വിരാട് കോഹ്ലിക്ക് ഒപ്പം ആക്രമണ ശൈലിയിൽ കളിച്ച ഡൂപ്ലസ്സിസ് അപൂർവ്വം റെക്കോർഡുകൾക്കും അവകാശിയായി.

തന്റെ ഐപിൽ കരിയറിൽ നിർണായക നേട്ടത്തിനും ബാംഗ്ലൂർ ടീമിലെ ആദ്യത്തെ മത്സരത്തിൽ ഫാഫ് ഡൂപ്ലസ്സിസ് അവകാശിയായി.ഐപിൽ കരിയറിൽ 3000 റൺസ്‌ പിന്നിട്ട ഡൂപ്ലസ്സിസ് ഈ നേട്ടത്തിലേക്ക് എത്തുന്ന പത്തൊൻപതാം താരമായി മാറി.

FB IMG 1648396930386

അതേസമയം ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ 88 റൺസ്‌ അടിച്ച ഫാഫ് ഐപിൽ ക്യാപ്റ്റൻമാരുടെ അരങ്ങേറ്റത്തിൽ ഏറ്റവും അധികം റൺസ്‌ അടിച്ച നാലാമത്തെ തരമായി മാറി.119 റൺസ്‌ അടിച്ച സഞ്ജുവാണ് ഈ ഒരു ലിസ്റ്റിൽ ഒന്നാമൻ.കൂടാതെ മൂവായിരം റൺസ്‌ ക്ലബ്ബിലേക്ക് വേഗത്തിൽ സ്ഥാനം നേടുന്ന മൂന്നാമത്തെ താരമായി ഫാഫ് മാറി. തന്റെ 94ആം ഇന്നിങ്സിലാണ് ഡൂപ്ലസ്സിസ് ഈ ഒരു നേട്ടത്തിലേക്ക് എത്തിയത്.

ഒരു ഘട്ടത്തില്‍ 34 പന്തില്‍ 23 റണ്‍സ് എന്ന നിലയിലായിരുന്നു ഫാഫ്. പിന്നീടുള്ള 65 റണ്‍സുകള്‍ 23 പന്തിലാണ് സൗത്താഫ്രിക്കന്‍ താരം നേടിയത്.