❝കുറ്റിക്കെറിയാന്‍ ചാന്‍സ് കുറവാണ്❞ ഐസിസി ടി20 ലോകകപ്പ് പോരാട്ടത്തില്‍ മലയാള ശബ്ദം

ഐസിസി ടി20 ലോകകപ്പ് സൂപ്പര്‍ 12 യോഗ്യത പോരാട്ടത്തില്‍ ആദ്യ വിജയം കുറിച്ച് യു.എ.ഈ. നമീബിയയെ 7 റണ്‍സിനാണ് യു.എ.ഈ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യു.എ.ഈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

മത്സരത്തിനിടെ യു.എ.ഈ ക്യാപ്റ്റന്‍ റിസ്വാനും ഓള്‍റൗണ്ടര്‍ ബേസില്‍ ഹമീദും മലയാളിത്തില്‍ സംസാരിച്ച് ബാറ്റ് ചെയ്യുന്നത് ഏറ്റടുക്കുകയാണ് മലയാളികള്‍. മത്സരത്തില്‍ റിസ്വാന്‍ 29 പന്തില്‍ 3 ഫോറും 1 സിക്സുമായി 43 റണ്‍സ് നേടി. ബേസില്‍ ഹമീദ് 2 വീതം ഫോറും സിക്സുമായി 25 റണ്‍സ് സ്കോര്‍ ചെയ്തു.

മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇരുവരും മലയാളത്തിൽ സംസാരിച്ചത്. ബോള്‍ നേരിടുന്നതിന് മുൻപ് അവൻ്റെ ഫീൽഡിങ് നോക്ക്, കുറ്റിയിലേക്ക് എറിയാൻ ചാൻസ് വളരെ കുറവാണെന്ന് റിസ്വാൻ മലയാളത്തിൽ നിർദ്ദേശിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

34 ക്കാരനായ റിസ്വാൻ കേരളത്തിലെ കണ്ണൂർ ജില്ലയിൽ തലശ്ശേരിയിലാണ് ജനിച്ചുവളർന്നത്. ബേസിൽ ഹമീദ് കോഴിക്കോട്ടുക്കാരനാണ്.

Previous articleസമ്മർദ്ദ നിമിഷങ്ങളിൽ എങ്ങനെ കളിക്കണം എന്ന് പഠിക്കണമെങ്കിൽ കോഹ്ലിയുടെ ബാറ്റിങ് നോക്കിയാൽ മതി.
Next articleപിഴ ഒഴിവാക്കാൻ പൊടിക്കൈയുമായി ഓസീസ്, മത്സരത്തിനിടെ ബോൾ ബോയിയായി ഓസ്ട്രേലിയന്‍ താരങ്ങൾ.