കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ വളരെ മികച്ച തുടക്കമാണ് പഞ്ചാബ് കിംഗ്സിനു ലഭിച്ചത്. പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് നേട്ടം ശീലമാക്കിയ ഉമേഷ് യാദവ് ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. എന്നാല്‍ പിന്നാലെത്തിയ ശ്രീലങ്കന്‍ താരം ബനുക രാജപക്സയുടെ അഴിഞ്ഞാട്ടമാണ് കണ്ടത്.
ആദ്യ പന്തില്‍ തന്നെ ടിം സൗത്തിയെ ഫോറടിച്ചാണ് ബനുക രാജപക്സെ തുടങ്ങിയത്. അടുത്ത ഓവറില്‍ വിക്കറ്റ് നേടിയ ഉമേഷ് യാദവിനെയും ഫോറടിച്ച് തന്‍റെ വരവിന്‍റെ ഉദ്ദേശം മനസ്സിലാക്കി കൊടുത്തു.
നാലം ഓവര്‍ എറിയാന്‍ എത്തിയ ശിവം മാവിക്കാണ് ശ്രീലങ്കന്‍ താരത്തിന്‍റെ ബാറ്റിംഗ് ചൂടറിഞ്ഞത്. ആദ്യ പന്തില്‍ ഫോറില്‍ തുടങ്ങിയ ബനുക പിന്നീട് മൂന്നു പന്തില്‍ തുടര്‍ച്ചയായി സിക്സ് നേടി. അടുത്ത പന്തില്‍ ശിവം മാവി താരത്തെ പുറത്താക്കിയെങ്കിലും കൊല്‍ക്കത്തക്ക് കനത്ത നാശ നഷ്ടം വരുത്തിയാണ് പുറത്തു പോയത്.
9 പന്തില്‍ 3 വീതം ഫോറും സിക്സുമാണ് ബനുക രാജപക്സ നേടിയത്. ഇക്കഴിഞ്ഞ ലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ 22 പന്തില്‍ 43 റണ്‍സ് നേടിയിരുന്നു.
പഞ്ചാബ് കിംഗ്‌സ് : മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്‌സറ്റണ്‍, ഭാനുക രജപക്‌സ, ഷാരുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.