വാങ്കടയില്‍ റസ്സല്‍ മാനിയ ; സിക്സടി മേളവുമായി ആന്ദ്രേ റസ്സല്‍

പഞ്ചാബ് കിംഗ്സിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി സീസണിലെ രണ്ടാം വിജയമാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അന്ദ്ര റസ്സല്‍ ഷോയില്‍ 14.3 ഓവറില്‍ കൊല്‍ക്കത്താ മറികടന്നു. 4 ന് 51 എന്ന നിലയിലാണ് അന്ദ്രേ റസ്സല്‍ ക്രീസില്‍ എത്തുന്നത്.

31 പന്തില്‍ 2 ഫോറും 8 സിക്സുമടക്കം 70 റണ്‍സാണ് അന്ദ്രേ റസ്സല്‍ നേടിയത്. തന്‍റെ 72ാം ഐപിഎല്‍ ഇന്നിംഗ്സ് കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് താരം 150 സിക്സുകള്‍ തികച്ചു. ലിവിങ്ങ്സ്റ്റോണെ തുടര്‍ച്ചയായ രണ്ട് സിക്സിനു പറത്തിയാണ് അന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയെ വിജയത്തില്‍ എത്തിച്ചത്.

fb5da250 9d02 4c3f 9cb3 f23cac7697c5

വിന്‍ഡീസ് സഹതാരം ഓഡിയന്‍ സ്മിത്തിനെതിരയാണ് ആന്ദ്ര റസ്സല്‍ കൂടുതല്‍ ആക്രമണം കാണിച്ചത്. 3 സിക്സും 1 ഫോറും ആന്ദ്രേ റസ്സല്‍ അടിച്ചെടുത്തു. നിലവില്‍ 95 റണ്ണോടെ ആന്ദ്രേ റസ്സലാണ് ഓറഞ്ച് ക്യാപ്പ് ധരിച്ചിരിക്കുന്നത്.

8c28ff2e 457f 4db3 9562 388559f2cb69

റസ്സലിന്‍റെ ഓരോ സിക്സും ബോളര്‍മാരുടെ മാനസികനില തെറ്റിക്കുന്ന ശരീര ഭാഷയുണ്ടായിരുന്നു. കൊല്‍ക്കത്തയുടെ അടുത്ത മത്സരം ഏപ്രില്‍ 6 ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ്.