ടെസ്റ്റ് ക്രിക്കറ്റിൽ പുത്തൻ തുടക്കങ്ങൾക്ക് ആരംഭം കുറിക്കുകയാണ് ഇംഗ്ലണ്ട് ടീം. പുതിയ കോച്ചായി ബ്രെണ്ടൻ മക്കല്ലം എത്തുമ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകർ അടക്കം എല്ലാ അർഥത്തിലും പ്രതീക്ഷിക്കുന്നത് സർവ്വ അധിപത്യം നേടുന്ന ഇംഗ്ലണ്ട് ടീമിനെ തന്നെ. കിവീസ് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടമായി ബൗളിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ലഭിച്ചത് മികച്ച തുടക്കം.വെറും 40 ഓവറിൽ കിവീസ് ടീമിനെ എറിഞ്ഞോതുക്കിയ ഇംഗ്ലണ്ട് ടീമിനായി പേസർമാർ കാഴ്ചവെച്ചത് അത്ഭുത പ്രകടനം.നാല് വിക്കറ്റുകളുമായി പേസർമാരായ അൻഡേഴ്സൺ,മാറ്റി പൊട്സ് എന്നിവർ തിളങ്ങിയപ്പോൾ എല്ലാവരിലും നിന്നും കയ്യടി നേടിയത് ഇംഗ്ലണ്ട് താരമായ ജോണി ബെയർസ്റ്റോയുടെ ഫീൽഡിങ് മികവ്.
മത്സരത്തിൽ ഉടനീളം ഫീൽഡിൽ വളരെ ഏറെ മിന്നി തിളങ്ങിയ ബെയർസ്റ്റോ പിടിച്ചെടുത്തത് അസാധ്യമായ രണ്ട് ക്യാച്ചുകൾ.കളിയിൽ ആകെ മൂന്ന് ക്യാച്ചുകൾ ബെയർസ്റ്റോ സ്വന്തമായപ്പോൾ താരം പേസർ ജെയിംസ് അൻഡേഴ്സണിന്‍റെ ബോളിൽ സ്ലിപ്പിൽ നേടിയത് രണ്ട് മനോഹരമായ ക്യാച്ചുകൾ. കിവീസ് ഇന്നിങ്സിലെ മൂന്നാം ഓവറിൽ തേർഡ് സ്ലിപ്പിൽ നിന്ന ജോണോ ബെയർസ്റ്റോ ഒറ്റകയ്യിലാണ് ഈ ക്യാച്ച് പൂർത്തിയാക്കിയത്
ഒരുവേള ഇംഗ്ലണ്ട് താരങ്ങളെ അടക്കം എല്ലാം ഞെട്ടിച്ച ഈ ക്യാച്ച് ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്ത് വൈറലായി മാറി കഴിഞ്ഞു. ശേഷം ടോം ലാതത്തിനെ പുറത്താക്കാൻ ജോണി ബെയർസ്റ്റോ കാഴ്ചവെച്ചത് മറ്റൊരു മികച്ച എഫോർട്ട്. അതേസമയം ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലാൻഡ് ടീം സ്കോർ 132 റൺസിൽ അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ഏഴ് വിക്കെറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന സ്കോറിലാണ്