ഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ബെയര്‍സ്റ്റോ പുറത്ത്

jonny bairstow england test century 1611468198

ഇംഗ്ലണ്ടിന്‍റെ ഐസിസി ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചതിനു മണിക്കൂറുകള്‍ക്ക് ശേഷം ജോണി ബെയര്‍സ്റ്റോ പരിക്കേറ്റ് പുറത്തായി. സൗത്താഫ്രിക്കകെതിരെയുള്ള മൂന്നാം ടെസ്‌റ്റില്‍ നിന്നും പുറത്തായ താരത്തിനു പകരം ബെന്‍ ഡക്കറ്റിനെ ഉള്‍പ്പെടുത്തി. അതേ സമയം ടി20 ലോകകപ്പ് സ്ക്വാഡിലേക്കുള്ള പകരക്കാരനെ പ്രഖ്യാപിച്ചട്ടില്ലാ.

ലീഡ്സില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്. എങ്ങനെയാണ് പരിക്ക് സംഭവിച്ചതെന്നോ, പരിക്കിന്‍റെ വ്യാപ്തിയോ വ്യക്തമായിട്ടില്ലാ. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കായി അറിയിച്ച ജോണി ബെയര്‍സ്റ്റോ, കാലില്‍ ഓപ്പറേഷന്‍ വേണമെന്ന് അറിയിച്ചട്ടുണ്ട്.

ജോണി ബെയര്‍സ്റ്റോയുടെ പരിക്ക് ഇംഗ്ലണ്ട് ടീമിനു തിരിച്ചടിയാണ്. ഈ വര്‍ഷം മികച്ച ഫോമില്‍ കളിക്കുന്ന താരം, ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്ത താരമാണ്. 6 സെഞ്ചുറികള്‍ അടക്കം 1000 ത്തിലധികം റണ്‍സാണ് ഈ വര്‍ഷം ബെയര്‍സ്റ്റോ നേടിയത്.

England squad for T20 World cup 2022: Jos Buttler (c), Moeen Ali, Jonathan Bairstow, Harry Brook, Sam Curran, Chris Jordan, Liam Livingstone, Dawid Malan, Adil Rashid, Phil Salt, Ben Stokes, Reece Topley, David Willey, Chris Woakes, and Mark Wood.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.
Scroll to Top