14 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം എത്തി ജോണി ബെയർസ്റ്റോ.

images 2 2

ഇന്നലെയായിരുന്നു ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം. മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൂറ്റൻ സ്കോർ ആയിരുന്നു പഞ്ചാബ് പടുത്തുയർത്തിയത്. കൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ ഓപ്പണർ ജോണി ബെയർസ്റ്റോയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ ആയിരുന്നു ബാംഗ്ലൂരിനെതിരെ പഞ്ചാബ് മികച്ച സ്കോർ കണ്ടെത്തിയത്. ഇപ്പോഴിതാ 14 വർഷം പഴക്കമുള്ള ഐപിഎൽ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ബെയർസ്റ്റോ.


പവർ പ്ലേയിൽ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ താരമെന്ന ലങ്കൻ ഇതിഹാസം സനത്ത് ജയസൂര്യ 2008ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നേടിയ റെക്കോർഡിനൊപ്പം ആണ് ഇംഗ്ലണ്ട് താരം ഇടം നേടിയിരിക്കുന്നത്. ആദ്യ 6 ഓവറിൽ 7 സിക്സറുകൾ ആണ് ഇരുവരും പറത്തിയത്. മുംബൈ അന്ന് ആറ് ഓവറിൽ 78 റൺസ് ആയിരുന്നു നേടിയത്. അതേ സമയം ഇന്നലെ പഞ്ചാബ് 83 റൺസിൽ എത്തി.

images 16

മത്സരത്തിൽ ബാംഗ്ലൂരിനെതിരെ 54 റൺസിൻ്റെ മികച്ച വിജയം പഞ്ചാബ് സ്വന്തമാക്കി. ബെയർസ്റ്റോക്ക് പിന്നാലെ ലിവിങ്സ്റ്റൺ വെടിക്കെട്ട് ബാറ്റിംഗ് നടത്തി. ബയർസ്റ്റോ 66ഉം, ലിവങ്സ്റ്റൺ 70 റൺസും നേടി.മത്സരത്തിൽ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് പഞ്ചാബ് നേടി.

See also  ഇത്തവണയെങ്കിലും കോഹ്ലി ഐപിഎൽ കപ്പ്‌ ഉയർത്തുമോ? ഉത്തരവുമായി സുരേഷ് റെയ്‌ന.
images 3 5

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിൻ്റെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിച്ചു.ഗ്ലെൻ മാക്സ്‌വെൽ ആണ് ബാംഗ്ലൂരിൻ്റെ ടോപ്സ്കോറർ.കോഹ്‌ലി 20ഉം, ഡുപ്ലെസ്സി 10ഉം റൺസ് നേടി പുറത്തായി. ബാംഗ്ലൂരിനു വേണ്ടി റബാട മൂന്നും, റിഷി ധവാൻ രാഹുൽ ചഹാർ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.

Scroll to Top