2024ലെ മോശം പ്രകടനം, ചെന്നൈ ടീമിൽ നിന്ന് പുറത്താവുന്ന 5 താരങ്ങൾ ഇവർ.

csk ipl 2024

ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു ഐപിഎൽ സീസണാണ് അവസാനിച്ചിരിക്കുന്നത്. മികച്ച രീതിയിൽ സീസൺ ആരംഭിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിരുന്നു.

പക്ഷേ പിന്നീട് ചെന്നൈയുടെ താരങ്ങൾ മോശം പ്രകടനങ്ങളുമായി നിരാശ പടർത്തി. അതിനാൽ അടുത്ത ഐപിഎൽ സീസണിൽ ചെന്നൈ പല താരങ്ങളെയും ഒഴിവാക്കാൻ സാധ്യത ഏറെയാണ്. ഇങ്ങനെ ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ലേലത്തിന് മുൻപ് ഒഴിവാക്കാൻ സാധ്യതയുള്ള 5 താരങ്ങളെ പരിശോധിക്കാം.

  1. അജിങ്ക്യ രഹാനെ

രഞ്ജി ട്രോഫിയിലെ വലിയ വിജയത്തിന് ശേഷമായിരുന്നു അജിങ്ക്യ രഹാനെ ഇത്തവണത്തെ ഐപിഎല്ലിലേക്ക് എത്തിയത്. എന്നിരുന്നാലും ചെന്നൈയുടെ മുൻനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. പല മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്തിട്ടും രഹാനെയെ, ചെന്നൈ ഓപ്പണറായി തന്നെ ഇറക്കിയിരുന്നു. പക്ഷേ 12 ഇന്നിങ്സുകൾ കളിച്ച രഹാനെയുടെ ഏറ്റവുമുയർന്ന സ്കോർ 45 റൺസ് മാത്രമാണ്.

  1. ദീപക് ചാഹർ

ഈ സീസണിൽ വളരെ നിർഭാഗ്യകരമായ രീതിയിൽ നിർണായക സമയത്ത് പരിക്ക് പറ്റിയ ചെന്നൈയുടെ ബോളറാണ് ദീപക് ചാഹർ. എന്നിരുന്നാലും ഇത്തവണയും സ്ഥിരതയോടെ പ്രകടനം കാഴ്ചവയ്ക്കാൻ ചാഹറിന് സാധിച്ചിട്ടില്ല. മത്സരത്തിന്റെ തുടക്കത്തിൽ മികച്ച രീതിയിൽ സ്വിങ് ലഭിക്കുന്ന ബോളറാണ് ചാഹർ.

പക്ഷേ ഈ സീസൺ അവസാനിക്കുമ്പോൾ കേവലം 5 വിക്കറ്റുകൾ മാത്രമാണ് ചാഹറിന് സ്വന്തമാക്കാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ ചെന്നൈ ചാഹറിനെ ഒഴിവാക്കാൻ സാധ്യത ഏറെയാണ്. കുറച്ചധികം നാളുകളായി ചെന്നൈയ്ക്ക് ചാഹറിൽ നിന്ന് മികച്ച പ്രകടനങ്ങൾ ലഭിച്ചിട്ടില്ല.

  1. മൊയിൻ അലി

2021 ഐപിഎൽ മുതൽ ചെന്നൈയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് മോയിൻ അലി. പക്ഷേ മൊയിൻ അലിയെ സംബന്ധിച്ചും നല്ല സീസൺ ആയിരുന്നില്ല 2024. ഒരു സ്പിൻ ബോളിംഗ് ഓൾറൗണ്ടർ എന്ന നിലയിലാണ് ചെന്നൈക്കായി മോയിൻ അലി കളിച്ചത്. പ്രധാനമായും ടേണിങ് ലഭിക്കുന്ന പിച്ചുകളിലാണ് മൊയിനെ ചെന്നൈ കളിപ്പിച്ചത്. പക്ഷേ തന്റെ റോൾ കൃത്യമായി നിർവഹിക്കുന്നതിൽ അലി പരാജയപ്പെടുന്നതാണ് ഈ ഐപിഎല്ലിലും കണ്ടത്.

  1. ഡാരിൽ മിച്ചൽ
Read Also -  അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

ഇത്തവണത്തെ ഐപിഎൽ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ താരമാണ് ഡാരില്‍ മിച്ചൽ. പ്രധാനമായും മധ്യനിരയിൽ വമ്പൻ വെടിക്കെട്ട് തീർക്കുന്നതിനായാണ് ചെന്നൈ മിച്ചലിനെ ടീമിലെത്തിച്ചത്. പക്ഷേ ആ റോളിൽ മിച്ചൽ പരാജയപ്പെടുകയുണ്ടായി.

പല മത്സരങ്ങളിലും ഫീൽഡിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോഴും ബാറ്റിംഗിൽ മിച്ചലിൽ നിന്ന് പ്രതീക്ഷിച്ചത് ചെന്നൈയ്ക്ക് ലഭിച്ചില്ല. മാത്രമല്ല ഇത്ര വലിയ തുകയ്ക്ക് ചെന്നൈ ഇനിയും മിച്ചലിനെ നിലനിർത്താൻ സാധ്യത കുറവാണ്.

  1. ശർദുൽ താക്കൂർ

പല സമയത്തും കൃത്യമായ ഏരിയകളിൽ കൃത്യമായ പന്തുകൾ എറിയാൻ കഴിവുള്ള താരമാണ് ശർദുൽ താക്കൂർ. പക്ഷേ 2024 ഐപിഎല്ലിൽ ഷർദുൽ താക്കൂറും വളരെ മോശം പ്രകടനമാണ് പുറത്തെടുത്തത്. 8 മത്സരങ്ങൾ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച താക്കൂർ ആകെ നേടിയത് കേവലം 3 വിക്കറ്റുകൾ മാത്രമാണ്.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ നിശ്ചിത നാലോവറുകളിൽ 61 റൺസ് താരം വിട്ടു നൽകുകയുണ്ടായി. 2024 സീസണിൽ 4 കോടി രൂപയ്ക്ക് ആയിരുന്നു താക്കൂറിനെ ചെന്നൈ സ്വന്തമാക്കിയത്. പക്ഷേ ഇനിയും താക്കൂറിനെ ചെന്നൈ ടീമിൽ നിലനിർത്താൻ സാധ്യത തീരെ കുറവാണ്.

Scroll to Top