ബാബർ രോഹിതിനെ കണ്ടു പഠിക്കണം. അവന്റെ വെടിക്കെട്ടാണ് മത്സരം മാറ്റിമറിച്ചത്. മൊയിൻ ഖാൻ പറയുന്നു.

ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിൽ 7 വിക്കറ്റുകളുടെ കൂറ്റൻ പരാജയമായിരുന്നു പാക്കിസ്ഥാൻ നേരിട്ടത്. ഇതിനുശേഷം പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെതീരെ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ മോയിൻ ഖാൻ. മത്സരത്തിൽ ബാബർ അസമിന്റെ സമീപനത്തെയാണ് മോയിൻ ഖാൻ വിമർശിച്ചത്.

ബാറ്റിംഗിലടക്കം ഒട്ടും റിസ്ക് എടുക്കാതെയാണ് ബാബർ കളിച്ചത് എന്ന് മോയിൻ പറയുകയുണ്ടായി. മറുവശത്ത് രോഹിത് ശർമ അവിസ്മരണീയമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചുവെന്നും, ബാബർ രോഹിത്തിനെ മാതൃകയാക്കേണ്ടതുണ്ട് എന്നും മോയിൻ പറയുകയുണ്ടായി.

ഇരു നായകന്മാരുടെയും ബാറ്റിംഗ് പ്രകടനം താരതമ്യം ചെയ്തായിരുന്നു മോയിൻ സംസാരിച്ചത്. “എനിക്ക് രണ്ടു നായകന്മാരുടെയും മത്സരത്തിലെ മനോഭാവത്തെ താരതമ്യം ചെയ്യണം. ടോസ് നേടിയ ശേഷം രോഹിത് പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു. ശേഷം പാക്കിസ്ഥാനെ ശരാശരിക്കും താഴെ നിൽക്കുന്ന ഒരു സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തിൽ ബാബർ ആസം കളിച്ച രീതിയാണ് അത്ഭുതകരമായി തോന്നിയത്. അയാൾ അയാളുടെ സ്വതസിദ്ധമായ ശൈലിയിൽ ആയിരുന്നില്ല മത്സരത്തിൽ കളിച്ചതെന്ന് വ്യക്തം. ബാറ്റിംഗിൽ ഒരു തവണ പോലും റിസ്കെടുക്കാൻ ബാബർ ആസം തയ്യാറായില്ല.”- മൊയിൻ ഖാൻ പറയുന്നു.

“ബാബർ മത്സരത്തിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയെങ്കിലും അത് 58 പന്തുകളിലായിരുന്നു. അയാൾ കൃത്യമായ ഒരു ഫ്ലോ ഇന്നിംഗ്സിൽ പുലർത്തണമായിരുന്നു. ഒപ്പം ബാറ്റിംഗിൽ കുറച്ചുകൂടി ആക്രമണം നടത്തേണ്ടതുണ്ടായിരുന്നു. മറുവശത്ത് രോഹിത് ശർമ വമ്പൻ വെടിക്കെട്ടാണ് മൈതാനത്ത് തീർത്തത്.

BABAR CWC 2023

മത്സരം ഇന്ത്യയുടെ പക്ഷത്തിലേക്ക് എത്തിക്കാൻ രോഹിത്തിന്റെ ഈ വമ്പനടികൾക്ക് സാധിച്ചു. ഇത്തരത്തിൽ നായകന്മാരുടെ സമീപനം ടീമിന്റെ പ്രകടനത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.”- മോയിൻ ഖാൻ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ 58 പന്തുകളിലായിരുന്നു പാക്കിസ്ഥാൻ നായകൻ ബാബർ ആസം അർത്ഥസെഞ്ച്വറി കൂട്ടിച്ചേർത്തത്. 7 ബൗണ്ടറികൾ ആസമിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മറുവശത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ കൂടുതൽ ആക്രമണപരമായിയാണ് കളിച്ചത്. മത്സരത്തിൽ 36 പന്തുകളിൽ നിന്ന് 50 റൺസ് പൂർത്തീകരിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. മത്സരത്തിൽ 63 പന്തുകളിൽ 86 റൺസ് നേടിയാണ് രോഹിത് പുറത്തായത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടിരുന്നു. ഈ ഇന്നിങ്സാണ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

Previous articleവായിൽ തോന്നിയത് പറയാതെ നിങ്ങൾ മത്സരത്തിലെ പ്ലാനുകൾ സംസാരിക്കൂ. ആർതറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം.
Next articleവലിയ ആൺകുട്ടികൾ സ്കൂൾ കുട്ടികളെ തോൽപിച്ച പ്രതീതി. വീണ്ടും പാകിസ്ഥാനെ ട്രോളി സേവാഗ് രംഗത്ത്.