വീരാട് കോഹ്ലിയുടെ റെക്കോഡുകള്‍ തകര്‍ന്നു വീഴുന്നു. മറ്റൊരു റെക്കോഡുമായി ബാബര്‍ അസം

ഐസിസി ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ മുന്നേറ്റത്തിനു നെടും തൂണായത് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ്. 2021 ടി20 ലോകകപ്പ് സെമിഫൈനലില്‍ മറ്റൊരു റെക്കോഡ് ബാബര്‍ അസം നേടി. ഏറ്റവും വേഗത്തില്‍ 2500 ടി20 റണ്‍സ് എന്ന വീരാട് കോഹ്ലിയുടെ റെക്കോഡാണ് ബാബര്‍ അസം മറികടന്നത്.

ഓസ്ട്രേലിയക്കെതിരെയുള്ള സെമിഫൈനല്‍ മത്സരത്തിലായിരുന്നു ബാബര്‍ അസമിന്‍റെ റെക്കോഡ് നേട്ടം. തന്‍റെ 62ാം ഇന്നിംഗ്സിലാണ് ബാബര്‍ അസം 2500 റണ്‍സ് തികച്ചത്. അതേ സമയം വീരാട് കോഹ്ലിക്ക് 68 ഇന്നിംഗ്സുകള്‍ വേണ്ടി വന്നു.

78 ഇന്നിംഗ്സില്‍ ആരോണ്‍ ഫിഞ്ചും, 83 ഇന്നിംഗ്സില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കിയ മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് തൊട്ടു പിന്നിലുള്ള താരങ്ങള്‍. മത്സരത്തില്‍ 34 പന്തില്‍ 39 റണ്‍സാണ് ബാബര്‍ അസം നേടിയത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ 6 മത്സരങ്ങളില്‍ നിന്നായി 303 റണ്‍സാണ് ബാബര്‍ അസം സ്വന്തമാക്കിയത്.

Previous articleരണ്ട് തവണ കുത്തി ഡേവിഡ് വാര്‍ണറിന്‍റെ അടുത്ത്. പന്ത് വീണത് ഗ്യാലറിയില്‍
Next articleആ ക്യാച്ച് നഷ്ടമാക്കിയതിനോടൊപ്പം പാക്കിസ്ഥാനു ലോകകപ്പും നഷ്ടമായി.