കളത്തില്‍ കള്ളത്തരവുമായി ബാബര്‍ അസം. അംപയര്‍ പണി കൊടുത്തു

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫോമിലുള്ള ക്രിക്കറ്റ് താരം ആണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇന്നലെയായിരുന്നു പാകിസ്ഥാൻ വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാമത്തെ ഏകദിന മത്സരം. മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ പാകിസ്ഥാൻ തകർപ്പൻ വിജയം നേടി.


എന്നാൽ പാകിസ്ഥാൻ്റെ വിജയത്തേക്കാൾ സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്തത് പാകിസ്ഥാൻ നായകൻ ബാബർ അസമിൻ്റെ പിഴവാണ്. പാകിസ്ഥാൻ സൂപ്പർതാരത്തിൻ്റെ പിഴവുമൂലം അഞ്ച് റൺസ് ആണ് പാക്കിസ്ഥാന് നഷ്ടമായത്. മുള്‍ട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പാക് സ്പിന്നർ മുഹമ്മദ് നവാസ് എറിഞ്ഞ 29 ഓവറിൽ ആയിരുന്നു സംഭവം.

images 4 1


മുഹമ്മദ് നവാസ് എറിഞ്ഞ പന്ത് അൽസാരി ജോസഫ് അടിച്ചപ്പോൾ ആ ഷോട്ട് തടയുന്ന സമയത്ത് ബാബർ അസമിൻ്റെ വലതു കൈയിൽ വിക്കറ്റ് കീപ്പർ ഗ്ലൗസ് ധരിച്ചിരുന്നു. ഫീൽഡിംഗ് സമയത്ത് വിക്കറ്റ് കീപ്പർ ഗ്ലൗസ് ധരിക്കുന്നത് നിയമപ്രകാരം നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ അഞ്ചു പെനാൽറ്റി റൺസ് പാക്കിസ്ഥാന് നഷ്ടമായി. സംരക്ഷണ ഉപകരണങ്ങൾ സംബന്ധിച്ച നിയമം വായിക്കാം..

images 5 2


“വിക്കറ്റ് കീപ്പർ ഒഴികെയുള്ള ഒരു ഫീൽഡറും കയ്യുറകളോ ലെഗ് ഗാർഡുകളൊ ധരിക്കാൻ അനുവദിക്കില്ല. അമ്പയർമാരുടെ സമ്മതത്തോടെ മാത്രമേ വിരലുകൾക്കോ, കൈയ്ക്കോ സംരക്ഷണം നൽകാൻ പാടുള്ളൂ. ഈ നിയമം ലംഘിച്ചതിനാണ് പാകിസ്ഥാന് പണി കിട്ടിയത്.പെനാൽറ്റി വഴിയിലൂടെ അഞ്ച് റൺസ് കിട്ടിയിട്ടും തോൽവി ഒഴിവാക്കാൻ കരീബിയൻ ടീമിന് സാധിച്ചില്ല. 120 റൺസിൻ്റെ വമ്പൻ തോൽവി ആണ് കരീബിയൻ ടീം ഏറ്റുവാങ്ങിയത്. അതുകൊണ്ടുതന്നെ 5 റൺസ് നഷ്ടമായതിന് പാക്കിസ്ഥാന് കൂടുതല്‍ പ്രശ്നമായില്ലാ

Previous articleആദ്യം എല്ലാം പഠിക്കട്ടെ. ടി20 ലോകകപ്പില്‍ ഉമ്രാനെ ഉള്‍പ്പെടുത്തേണ്ട എന്ന് രവി ശാസ്ത്രി
Next articleമിച്ചൽ അടിച്ച സിക്സർ വീണത് ആരാധികയുടെ ബിയർ കപ്പിൽ, പകരം പുതിയ ബിയർ ഓഫർ ചെയ്ത ന്യൂസിലാൻഡ്.