എന്തുകൊണ്ടാണ് മത്സരം തോറ്റത് ? കാരണം വിശിദീകരിച്ച് ബാബര്‍ അസം

പാക്കിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് പോരാട്ടത്തില്‍ ത്രില്ലിങ്ങ് വിജയം സ്വന്തമാക്കി ഇന്ത്യ. ദുബായില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറിലാണ് മറികടന്നത്. അഞ്ച് വിക്കറ്റ് വിജയവുമായി ഇന്ത്യ, ഏഷ്യ കപ്പില്‍ തുടക്കമിട്ടു. ഓള്‍റൗണ്ട് പ്രകടനവുമായി ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ, പാക്കിസ്ഥാനെ 147 റണ്‍സില്‍ എല്ലാവരെയും പുറത്താക്കി. തുടക്കത്തില്‍ ഭുവനേശ്വര്‍ കുമാറും മധ്യ ഓവറുകളില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ബൗളിംഗുമാണ് പാക്കിസ്ഥാനെ ചെറിയ സകോറില്‍ ഒതുക്കിയത്. അവസാന നിമിഷം വാലറ്റക്കാരുടെ പ്രകടനമാണ് പാക്കിസ്ഥാനെ 140 കടത്തിയത്. ഇത് തന്നെയായിരുന്നു പരാജയപ്പെടാനുള്ള കാരണമായി പാക്ക് നായകന്‍ ബാബര്‍ അസം പറഞ്ഞത്.

മത്സരശേഷം ബാബർ അസം പറഞ്ഞു: “ഞങ്ങൾ ബൗളിംഗ് നന്നായി തന്നെ തുടങ്ങി. ഞങ്ങൾക്ക് ഏകദേശം 10-15 റൺസ് കുറവായിരുന്നു. വാലറ്റം പ്രധാനപ്പെട്ട റണ്‍സുകള്‍ ചേര്‍ത്തു. ” തോല്‍വിക്ക് കാരണമായി ബാബര്‍ പറഞ്ഞു.

പ്രഷര്‍ കൊടുക്കാനായിരുന്നു നവാസിനെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് പന്ത് കൊടുത്തത് എന്ന് പാക്ക് നായകന്‍ വിശിദീകരിച്ചു. പ്രഷര്‍ ചെയ്യാനാണ് ശ്രമിച്ചെതെങ്കിലും ഹാര്‍ദ്ദിക്ക് നന്നായി ഫിനിഷ് ചെയ്തെന്നും പാക്ക് നായകന്‍ കൂട്ടിചേര്‍ത്തു.

FbRDmSvWQAAsIU3

തോല്‍വിയിലും മികച്ച പ്രകടനം നടത്തിയ നസീം ഷായെ അഭിനന്ദിക്കാനും ബാബര്‍ മറന്നില്ലാ. ” അവൻ (നസീം) വളരെ ചെറുപ്പക്കാരനായ ഒരു ബൗളറാണ്, പക്ഷേ നന്നായി പന്തെറിഞ്ഞു, മാത്രമല്ല വളരെയധികം ആക്രമണാത്മകത കാണിക്കുകയും ചെയ്തു. ” ബാബര്‍ പറഞ്ഞു നിര്‍ത്തി.

Previous articleപേടിപ്പെടുത്തുന്ന സാഹചര്യത്തിലും അവന്‍ അത് കാണിച്ചില്ലാ. മത്സര ശേഷം ഹാര്‍ദ്ദിക്ക് പാണ്ട്യയെ പ്രശംസിച്ചു രോഹിത് ശര്‍മ്മ
Next articleപാക്കിസ്ഥാനെതിരെയുള്ള ടി20 റെക്കോഡുമായി ഭുവനേശ്വര്‍ കുമാര്‍. മറികടന്നത് ഹാര്‍ദ്ദിക്ക് പാണ്ട്യയെ