ഏകദിനത്തിൽ പുതുചരിത്രം കുറിച്ച് റൺവേട്ട തുടർന്ന് ബാബർ അസം. ഹാഷിം അംലയുടെ റെക്കോർഡ് തകർത്തു.

images 7 1

തൊട്ടതെല്ലാം പൊന്നാക്കി മാറ്റി രാജ്യാന്തര ക്രിക്കറ്റിൽ പാക്കിസ്ഥാൻ നായകൻ ബാബർ അസമിൻ്റെ വിസ്മയ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ പാക്കിസ്ഥാൻ സൂപ്പർതാരത്തിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടെ. ഏകദിന ക്രിക്കറ്റിലെ ആദ്യ 90 ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഹാഷിം അംലയെ മറികടന്ന് പാക്ക് സൂപ്പർ താരം തൻ്റെ പേരിലാക്കിയിരിക്കുകയാണ്.

നെതർലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഈ റെക്കോർഡ് കൂടെ തന്റെ പേരിലേക്ക് പാക് താരം മാറ്റിയത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഹാഷിം അംല ആദ്യ 90 ഇന്നിങ്സുകളിൽ നിന്ന് 4556 റൺസ് ആണ് നേടിയിരുന്നത്. ഇന്നലെ നെതർലാൻഡിനെതിരെ 91 റൺസ് നേടി ബാബർ അസം ആ റെക്കോർഡ് തൻ്റെ പേരിലേക്ക് മാറ്റി കുറിക്കുകയായിരുന്നു.

images 8 1

90 ഇന്നിങ്സുകളിൽ നിന്ന് 4664 റൺസ് ആണ് ബാബർ അസം നേടിയത്. 17 സെഞ്ചുറികളും 22 അർദ്ധസഞ്ചറികളും താരത്തിന്റെ കരിയറിൽ ഇതുവരെ സ്വന്തമാക്കി കഴിഞ്ഞു. 59.79 ശരാശരിയിലും 89.74 സ്ട്രൈക്ക് റേറ്റിലുമാണ് പാക്ക് താരം തൻ്റെ റൺവേട്ട തുടരുന്നത്. ആദ്യ 90 ഇന്നിങ്സുകളിൽ നിന്ന് 17 സെഞ്ചുറി നേടിയതും ലോക റെക്കോർഡ് ആണ്.

Read Also -  ദേ ഇതാണ് ക്യാച്ച് ഓഫ് ദ സീസണ്‍. ആക്രോബാറ്റിക്ക് ക്യാച്ചുമായി ഫാഫ് ഡൂപ്ലസിസ്.
images 6 2

100 ഏകദിന ഇന്നിങ്സുകൾക്കിടയിൽ 4500 റൺസ് പൂർത്തിയാക്കിയിട്ടുള്ളത് വെറും മൂന്ന് പേർ മാത്രമാണ്. ബാബർ അസം, ഹാഷിം അംല,സർ വിവിയൻ റിച്ചാർഡ് എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അടുത്ത 10 ഇന്നിങ്സുകളിൽ നിന്ന് 336 റൺസ് നേടാൻ സാധിച്ചാൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 നേടുന്ന താരമെന്ന റെക്കോർഡ് ബാബ്റിന് സ്വന്തമാക്കാൻ സാധിക്കും.

Scroll to Top