മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ പിന്തുണച്ച് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. വീരാട് കോഹ്ലി മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി കോഹ്ലി എത്തിയിരിക്കുന്നത്. ഈ തലമുറയിലെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെട്ടിരുന്ന വിരാട് കോഹ്‌ലിക്ക് കഴിഞ്ഞ രണ്ട് വർഷമായി തന്റെ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്.
എല്ലാ വലിയ താരങ്ങളും മോശം ഫോമിലൂടെ കടന്നു പോകാറുണ്ട്. അവര്‍ ശക്തമായി തിരിച്ചെത്തുകയും ചെയ്യാറുണ്ട്. പക്ഷേ വീരാട് കോഹ്ലിയാവട്ടെ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലാ. ഇന്ത്യന്‍ ബെഞ്ചില്‍ ധാരാളം യുവതാരങ്ങള്‍ കാത്തിരിക്കുമ്പോള്‍, വീരാട് കോഹ്ലിയെ ടീമിലെടുക്കുന്നത് ചോദ്യമായി ഉയരുന്നുണ്ട്.
വിരാട് കോഹ്ലിയുടെ മോശം ഫോമില്‍ പിന്തുണച്ച് ധാരാളം ആരാധകരും മുന്‍ താരങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ ബാബര്‍ അസമാണ് കോഹ്ലിക്ക് പിന്തുണയുമായി എത്തിയത്. വിരാട് കോഹ്ലിയുടെ ഏറ്റവും കടുത്ത എതിരാളികളിൽ ഒരാളാണ് എന്നാണ് ബാബർ അസമിനെ കരുതുന്നത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്ലി പുറത്തായതിനു ശേഷം, ബാബർ അസം ഒരു ട്വീറ്റുമായി എത്തി, അതിൽ അദ്ദേഹം കുറിച്ചു, “ഇതും കടന്നുപോകും, ശക്തമായി തുടരുക,” 2021-ലെ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്നുള്ള ദൃശ്യമാണ് ബാബര്‍ പങ്കുവച്ചത്.
ഓഗസ്റ്റ് 28 ന് 2022 ലെ ഏഷ്യാ കപ്പിലാണ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുക. പിന്നീട് 2022 ലെ ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ അവർ പരസ്പരം ഏറ്റുമുട്ടും.