രോഹിത് ശർമ്മയിൽ വളരെ പ്രതീക്ഷയാണ് :വാനോളം പുകഴ്ത്തി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം വളരെ അധികം ഞെട്ടൽ സൃഷ്ടിച്ചാണ് ഓപ്പണർ രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റനാക്കി ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിയമിച്ചത്. വിരാട് കോഹ്ലിക്ക്‌ ടി :20 ക്യാപ്റ്റൻസിക്ക്‌ പിന്നാലെ ഏകദിന നായക സ്ഥാനവും നഷ്ടമായപ്പോൾ വിവാദങ്ങളും ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം സജീവമാണ്.കോഹ്ലിയെ ഏറെ അപമാനിച്ചാണ് ക്യാപ്റ്റൻസി റോളിൽ നിന്നും പുറത്താക്കിയതെന്ന് എത്താനും മുൻ താരങ്ങൾ അടക്കം ഇപ്പോൾ അഭിപ്രായപെടുമ്പോൾ ഐപിഎല്ലിൽ 5 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മികച്ച നായകനായ രോഹിത് ശർമ്മക്ക്‌ ഏറെ അത്ഭുതങ്ങൾ സൃഷ്ടിക്കാനായി കഴിയും എന്നാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ്‌ അസ്ഹറുദ്ധീന്‍റെ അഭിപ്രായം.

മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായ മുഹമ്മദ്‌ അസ്ഹറുദ്ധീന്‍റെ അഭിപ്രായത്തിൽ രോഹിത് ശർമ്മ ക്യാപ്റ്റനായി എത്തുന്നത് ഇന്ത്യൻ ടീമിന് വളരെ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും.

“ടി :20 ക്രിക്കറ്റിന് പിന്നാലെ ഏകദിന ഫോർമാറ്റിലും ഇന്ത്യൻ ടീം ക്യാപ്റ്റനായി നിയമിച്ചത് വളരെ മികച്ച തീരുമാനമാണ്. രോഹിത് ശർമ്മ പറഞ്ഞത് പോലെ അയാൾക്ക്‌ ഇന്ത്യൻ ടീമിനെ നയിക്കാൻ മികവുണ്ട്. കൂടാതെ അദ്ദേഹത്തിന് നമ്മൾ എല്ലാ ആശംസകൾ നേരുക തന്നെ വേണം”മുഹമ്മദ്‌ അസറുദ്ധീൻ വാചാലനായി.

അതേസമയം വളരെ മികച്ച രീതിയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ രോഹിത്തിന് കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ സെലക്ടർമാർ ഈ തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും സൗരവ് ഗാംഗുലി വിശദമാക്കിയിരുന്നു. കൂടാതെ “ഏഷ്യ കപ്പ് ടൂർണമെന്റിൽ ഒരിക്കൽ വിരാട് കോഹ്ലി കളിക്കാതെയിരുന്നിട്ടും ഒരു കിരീടം സ്വന്തമാക്കുവാൻ രോഹിത് ശർമ്മക്ക്‌ സാധിച്ചു ” സൗരവ് ഗാംഗുലി പറഞ്ഞു.

Previous articleഫ്ലോപ്പായി സഞ്ജു : വിജയഹസാരെ ട്രോഫിയില്‍ വിജയകുതിപ്പ് തുടർന്ന് കേരളം
Next articleസെഞ്ചുറി നേടിയ ശേഷം രജനികാന്ത് സ്റ്റെലില്‍ ആഹ്ലാദ പ്രകടനം. ഓള്‍റൗണ്ടര്‍ സ്ഥാനം വെങ്കടേഷ് അയ്യര്‍ ഉറപ്പിച്ചു.