ട്രയൽസിൽ തഴഞ്ഞത് മൂന്നുതവണ. ഇത് ബദോനിയുടെ മധുരപ്രതികാരം.

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ഏറ്റവും മികച്ച കണ്ടുപിടിത്തത്തിൽ ഒരാളാണ് ആയഷ് ബദോനി. ഇന്നലെ ആയിരുന്നു ലക്നൗ ഡൽഹി പോരാട്ടം. മത്സരത്തിൽ ലഖ്നൗവിന് വിജയിക്കുവാൻ അവസാന ഓവറിൽ അഞ്ച് റൺസ് വേണമായിരുന്നു. പന്ത് എറിയുന്നത് ശർദുൽ താക്കൂറും. ബാറ്റ് ചെയ്യുന്നത് ആകട്ടെ പുതുമുഖതാരം ആയുഷ് ബദോനി. എന്നാൽ താരം നേരിട്ട രണ്ടാം പന്തിൽ ബൗണ്ടറിയും, മൂന്നാം പന്തിൽ സിക്സറും നേടി ലഖ്നൗവിന് മികച്ച വിജയം സമ്മാനിച്ചു.

ഇത് ഡൽഹി ക്കെതിരെ ബധോനിയുടെ മധുരപ്രതികാരം ആണ്. മൂന്നുതവണയാണ് താരം ഡൽഹി ട്രയൽസിൽ പങ്കെടുത്തത്. മൂന്നു തവണയും മികച്ച ബാറ്റിംഗ് കാഴ്ചവച്ചെങ്കിലും താരത്തെ ഡൽഹി തഴഞ്ഞു.

images 9 5

പിന്നീട് ഐപിഎൽ മെഗാ ലേലത്തിലൂടെ ആയിരുന്നു താരത്തിനെ ലക്നൗ സ്വന്തമാക്കിയത്. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ താരം അർദ്ധ സെഞ്ചുറി നേടിയിരുന്നു.

images 10 5

നേരത്തെ ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. പ്രിഥ്വി ഷാ അർദ്ധസെഞ്ച്വറി നേടി. 61 റൺസ് ആണ് താരം എടുത്തത്. ക്യാപ്റ്റൻ പന്ത് 36 പന്തിൽ 39 റൺസും, സർഫാസ് ഖാൻ 28 പന്തിൽ 36 റൺസും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് 52 പന്തിൽ 80 റൺസ് നേടിയ ക്വിൻ്റൻ ഡീ കോക്ക് വിജയം എളുപ്പമാക്കി.

images 11 4

Previous articleബുംറക്ക് കൂട്ടാകാൻ അവന് പറ്റും. പ്ലേയിങ് ഇലവനിൽ കൊണ്ടുവരണമെന്ന് സെവാഗ്.
Next article❛ജസ്റ്റ് മിസ്സ്❜. ബൗണ്ടറിയരികില്‍ ജീവന്‍ തിരിച്ചു കിട്ടി ലിവിങ്ങ്സ്റ്റോണ്‍ ; മികച്ച ഫീല്‍ഡിങ്ങുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ.