ഇന്ത്യയുടെ വില്ലനായത് അക്ഷർ. സഞ്ജുവിനെ ചതിച്ചു. ബോളിങ്ങിലും ബാറ്റിങിലും പരാജയം.

F2n m kbgAEgRpI

ആദ്യ ട്വന്റി20 മത്സരത്തിൽ ഞെട്ടിക്കുന്ന പരാജയം തന്നെയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അനായാസം വിജയം കാണുമെന്ന് കരുതിയ മത്സരത്തിലാണ് ഇന്ത്യ പൊരുതി കീഴടങ്ങിയത്. മത്സരത്തിലെ പരാജയത്തിൽ ഒരുപാട് കാര്യങ്ങൾ നായകൻ ഹർദിക് പാണ്ഡ്യ എടുത്തു പറയുകയുണ്ടായി.

എന്നാൽ ആദ്യ ട്വന്റി20യിൽ ഇന്ത്യൻ ടീമിന്റെ വില്ലനായി മാറിയ ഒരു താരമുണ്ട്. അക്ഷർ പട്ടേൽ. സാഹചര്യവശാൽ മത്സരത്തിൽ വളരെ മോശം പ്രകടനം തന്നെയായിരുന്നു അക്ഷർ പട്ടേൽ കാഴ്ചവച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ സാധിക്കാതെ വന്ന അക്ഷർ നിർണായ സമയത്ത് സഞ്ജു സാംസണിന്റെ റൺഔട്ടിലും പങ്കാളിയായി.

മത്സരത്തിൽ വിൻഡിസ് ഇന്നിങ്സിൽ ബോളറായി അക്ഷർ പട്ടേൽ എത്തിയിരുന്നു. എന്നാൽ മത്സരത്തിൽ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ അക്ഷറിന് സാധിച്ചില്ല. ഇതു മാത്രമല്ല അക്ഷർ വെസ്റ്റിൻഡീസ് ബാറ്റർമാർക്ക് റൺസ് വാരിക്കോരി കൊടുക്കുകയും ചെയ്തു. മത്സരത്തിൽ രണ്ട് ഓവറുകൾ പന്തറിഞ്ഞ അക്ഷർ 22 റൺസാണ് വിട്ടു നൽകിയത്. ഇത്രയധികം റൺസ് വിട്ടു നൽകിയതിനാൽ തന്നെ പിന്നീട് ഹർദിക് പാണ്ഡ്യ അക്ഷറിനെ എറിയിപ്പിക്കാനും തയ്യാറായില്ല.

പവർ പ്ലേയിലായിരുന്നു അക്ഷർ പട്ടേൽ പന്തെറിയാനെത്തിയത്. നാലാം ഓവർ പന്തെറിഞ്ഞ അക്ഷർ 8 റൺസ് മാത്രമേ വിട്ടു നൽകിയുള്ളൂ. എന്നാൽ ആറാം ഓവറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ക്രീസിലുണ്ടായിരുന്ന നിക്കോളാസ് പൂരൻ എല്ലാത്തരത്തിലും അക്ഷറിനെ അടിച്ചു തകർത്തു. തുടരെ ബൗണ്ടറികൾ നേടിയാണ് പൂരൻ അക്ഷറിനെ പായിച്ചത്. 14 റൺസായിരുന്നു അക്ഷർ ഓവറിൽ വിട്ടുനൽകിയത്.

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?

പിന്നീട് ബാറ്റിംഗിന് എത്തിയപ്പോഴും അക്ഷറിന് യാതൊരു തരത്തിലും തിളങ്ങാൻ സാധിക്കാതെ വന്നു. ഇന്ത്യയുടെ പരാജയത്തിൽ ഏറ്റവും വലിയ കാരണമായി മാറിയതും അക്ഷർ തന്നെയാണ്. കാരണം മലയാളി താരം സഞ്ജു സാംസണിന്റെ നിർഭാഗ്യകരമായ റൺഔട്ടിന് കാരണക്കാരൻ അക്ഷർ ആയിരുന്നു. മത്സരത്തിൽ 15 ഓവറുകൾ കഴിയുമ്പോൾ ഇന്ത്യ തന്നെയായിരുന്നു വളരെ മുൻപിൽ.

അവസാന 30 പന്തുകളിൽ 37 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയത്. എന്നാൽ പതിനാറാം ഓവറിൽ ഇന്ത്യയുടെ നായകൻ ഹർദിക് പാണ്ട്യയെ പുറത്താക്കാൻ വിൻഡീസിന് സാധിച്ചു. പിന്നീട് സഞ്ജു മാത്രമായിരുന്നു ഇന്ത്യക്കുള്ള പ്രതീക്ഷ. ഒരുപക്ഷേ സഞ്ജു സാംസൺ അവസാന ഓവർ വരെ ക്രീസിൽ നിന്നിരുന്നെങ്കിൽ ഇന്ത്യ വിജയിച്ചേനെ. അവിടെയാണ് വില്ലനായി അക്ഷർ എത്തിയത്.

ഒരുതരത്തിലും റൺ നേടാൻ സാധിക്കാത്ത ഒരു സാഹചര്യത്തിൽ റണ്ണിനായി ശ്രമിച്ചാണ് അക്ഷർ സഞ്ജുവിന്റെ പുറത്താകലിൽ പങ്കുവഹിച്ചത്. സ്ട്രൈക്കിൽ നിന്ന അക്ഷർ കവർ ഏരിയയിലേക്ക് ഒരു ഷോട്ട് കളിക്കുകയുണ്ടായി. അവിടെ ഫീൽഡർ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടും അക്ഷർ റണ്ണിനായി ശ്രമിച്ചു. അനാവശ്യമായി സിംഗിളിന് ശ്രമിച്ചു. ഇതിന് ബലിയാടാകേണ്ടി വന്നത് സഞ്ജു സാംസനാണ്. സഞ്ജുവിന്റെ ഈ റണ്ണൗട്ട് ആണ് മത്സരത്തിൽ ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചത്. അതിനാൽ തന്നെ സാഹചര്യം കൊണ്ട് അക്ഷർ വില്ലനായി മാറി.

Scroll to Top