രാജസ്ഥാന്‍ റോയല്‍സിലേക്ക് സൂപ്പര്‍ താരം. വിട്ടുകൊടുത്ത് പഠിക്കലിനെ

padikkala and aavesh khan

2024 ഐപിഎൽ സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് സൂപ്പർ താരം ദേവദത്ത് പഠിക്കൽ ലക്നൗ സൂപ്പർ ജയന്‍റസിലേക്ക് ട്രേഡ് ചെയ്യപ്പെട്ടു. 2022, 23 സീസണില്‍ രാജസ്ഥാനായി കളിച്ച ദേവ്ദത്ത് പഠിക്കല്‍ ആവേശ് ഖാനെ കൈമാറ്റം ചെയ്താണ് ലക്നൗല്‍ എത്തിയത്.

47 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ആവേശ് ഖാന്‍ 55 വിക്കറ്റാണ് വീഴ്ത്തിയത്. 10 കോടി രൂപക്കാണ് ആവേശ് ഖാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തുന്നത്. അതേ സമയം ലക്നൗലേക്ക് 7 കോടി രൂപക്കാണ് പഠിക്കല്‍ പോകുന്നത്. 57 മത്സരങ്ങളില്‍ നിന്നായി 1521 റണ്‍സാണ് പഠിക്കലിന്‍റെ സമ്പാദ്യം.

കൂടാതെ ലക്നൗല്‍ നിന്നും ടീം മെന്‍ററായ ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തി. 2024 സീസണില്‍ കോച്ചിന്‍റെ റോളില്‍ എത്തുമെന്നാണ് സൂചന. രണ്ട് തവണ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഗൗതം ഗംഭീര്‍.

See also  വീണ്ടും പോക്കറ്റ് ഡയനാമിറ്റായി സർഫറാസ് ഖാൻ. രണ്ടാം ഇന്നിങ്സിൽ 68 റൺസ്.
Scroll to Top