ആവേശ് ഖാന്‍ പാക്കിസ്ഥാനെതിരെ കളിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ദീപക്ക് ചഹര്‍ ടീമില്‍ എത്തിയേക്കാം

ഞായറാഴ്ച്ച പാക്കിസ്ഥാനെതിരെയുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ കളിച്ചേക്കില്ലാ എന്നാണ് സൂചന. ഗ്രൂപ്പിലെ രണ്ട് പോരാട്ടങ്ങളും വിജയിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തുന്നത്. പാക്കിസ്ഥാനെതിരെ 5 വിക്കറ്റിനു വിജയച്ചപ്പോള്‍ ഹോങ്കോങ്ങിനെതിരെ 40 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് നേടിയത്. ഇരു മത്സരത്തിലും ആവേശ് ഖാന്‍ തിളങ്ങിയിരുന്നില്ലാ.

ദൈനിക് ഭാസ്‌കറിലെ ഒരു റിപ്പോർട്ട് പ്രകാരം പേസർ അവേശ് ഖാന് വൈറൽ പനി ഉണ്ടെന്നും അദ്ദേഹം രണ്ട് ദിവസമായി ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കളിക്കാനുളള അവസ്ഥയിലല്ലെന്നും മെഡിക്കൽ ടീം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉദ്യോഗസ്ഥൻ ദൈനിക് ഭാസ്‌കറിനോട് പറഞ്ഞു.

കൂടാതെ, ആവേശ് മത്സരിക്കാൻ പൂർണ്ണ ഫിറ്റല്ലങ്കില്‍ സ്റ്റാൻഡ് ബൈ കളിക്കാരിലൊരാളായ പേസർ ദീപക് ചാഹറിനെ ടീമിലേക്ക് വിളിക്കുമെന്നും അതേ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ 2 ഓവർ എറിഞ്ഞ് 19 റൺസ് വഴങ്ങി ഫഖർ സമന്റെ വിക്കറ്റ് വീഴ്ത്തിയ ആവേശ്, ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തിൽ, തന്റെ 4 ഓവർ ക്വാട്ടയിൽ 53 റൺസാണ് വിട്ടുകൊടുത്തത്

Previous article❛അവനെക്കൊണ്ട് ഒന്നും പറ്റില്ലാ❜. ഇന്ത്യന്‍ ടീമിലെ പ്രശ്നത്തെ പറ്റി ഇര്‍ഫാന്‍ പത്താന്‍
Next articleസൂപ്പര്‍ സണ്‍ഡേയിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ – പാക്ക് പോരാട്ടം.