സൂപ്പർ ടീമുമായി ഓസ്ട്രേലിയ :കിരീടം ഉറപ്പിക്കാമെന്ന് ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ലോകവും ക്രിക്കറ്റ്‌ ആരാധകരും എല്ലാം വളരെ അധികം ആവേശത്തോടെ ഇപ്പോൾ കാത്തിരിക്കുന്നത് ഒക്ടോബർ മാസത്തിൽ ആരംഭിക്കാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകാപ്പിനായിട്ടാണ്. ഏറെ അനിശ്ചിതത്വത്തിനോടുവിൽ ഇന്ത്യയിൽ മാറ്റി ഗൾഫ് രാജ്യങ്ങളിൽ എല്ലാവിധ സുരക്ഷാമാർഗങ്ങളും ഉപയോഗിച്ച് നടത്തുവാനായി തീരുമാനിച്ച ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഒരുക്കങ്ങൾ പല ക്രിക്കറ്റ്‌ ടീമും ഇതിനകം തുടങ്ങി കഴിഞ്ഞു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുന്നത് ഓസീസ് ക്രിക്കറ്റ്‌ ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപനം തന്നെയാണ്. ടി :20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീമിനെയാണ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്റ്റാർ താരങ്ങൾ അടക്കം പലരുമിപ്പോൾ ഓസ്ട്രേലിയൻ സ്‌ക്വാഡിലേക്ക് തിരികെ വന്നിട്ടുണ്ട് എന്നതാണ് സവിശേഷത.

സീനിയർ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, ആരോൺ ഫിഞ്ച് എന്നിവർ ടീമിലേക്ക് വീണ്ടും ഇടം നേടിയപ്പോൾ സർപ്രൈസ് വിക്കറ്റ് കീപ്പറെയും ഉൾപ്പെടുത്തി ഞെട്ടിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ്‌.ടീമിലെ മെയിൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി മാത്യു വേഡ് ഇടം നേടിയപ്പോൾ പുതുമുഖ താരം ജോഷ് ഇംഗ്ളീസിനെയും ടീമിന്റെ സ്‌ക്വാഡിൽ ഉൾപ്പെടുത്തി. ഓസ്ട്രേലിയൻ ടീമിൽ ഇതുവരെ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ലാത്ത പുതുമുഖ താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റമാണ് ടി :20 ലോകകപ്പിൽ നടക്കുക.ആദം സാംപ, ആഷ്ടൺ അഗർ,മിച്ചൽ സ്വാപ്സൺ എന്നിവർക്ക് സ്പിൻ ഡിപ്പാർട്ട്മെന്റിന്റെ ചുമതല ലഭിക്കുമ്പോൾ പേസർ മിച്ചൽ സ്റ്റാർക്ക്‌ ഫാസ്റ്റ് ബൗളിംഗ് നിരക്ക് നേതൃത്വം നൽകുന്നു.

പരിക്കിൽ നിന്നും മുക്തനായി ഓപ്പണിങ് ബാറ്റ്‌സ്മാൻ ആരോൺ ഫിഞ്ച് ടീമിന്റെ നായകനായി എത്തുമ്പോൾ 15 അംഗ പ്രധാന സ്‌ക്വാഡിനെയും ഒപ്പം മൂന്ന് റിസർവ്വ് താരങ്ങളെയും ഓസ്ട്രേലിയൻ ബോർഡ്‌ പ്രഖ്യാപിച്ചു.ഡാനിയേല്‍ സാംസ്, നേഥന്‍ എല്ലിസ്,ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവർ റിസർവ്വ് താരങ്ങളായി ലോകകപ്പിലേക്ക് എത്തും. നേരത്തെ ബംഗ്ലാദേശിനെതിരെ ടി :20 പരമ്പര ഓസ്ട്രേലിയ തോറ്റിരുന്നു. അവസാനം കളിച്ച ഒട്ടനവധി ടി :20കൾ തോറ്റ ഓസ്ട്രേലിയൻ ടീം പല ലിമിറ്റഡ് ഓവർ പരമ്പരകളും തോറ്റത് ചർച്ചയായി മാറിയിരുന്നു. ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയ താരങ്ങൾ ഐപിഎല്ലിൽ ഇനി കളിക്കാൻ എത്തുമോയെന്നതും ഏറെ ശ്രദ്ധേയമാണ്.

Previous articleകൊൽക്കത്ത ടീമിന് ഇനി കിരീടം ഉറപ്പിക്കാം :സൂപ്പർ താരം കളിക്കും
Next articleഈ തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചില്ല :ഇത് അവരുടെ ജയമെന്ന് സഹീർ ഖാൻ