അടുത്തിടെ ക്രിക്കറ്റിൽ ഏറെ വിവാദം സൃഷ്ഠിച്ച പന്ത് ചുരണ്ടൽ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റ് വീണ്ടും ക്രിക്കറ്റ് ഓസ്‌ട്രേലിയയെ വലിയ നാണക്കേടിലേക്ക് കൊണ്ടെത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .ഇന്ന് താരം നടത്തിയ പുതിയ പ്രസ്തവാന കൂടുതൽ ഓസ്‌ട്രേലിയൻ താരങ്ങളെ പ്രതിരോധത്തിലാക്കി .
ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉൾപ്പെട്ട ക്രിക്കറ്റിലെ പന്ത് ചുരണ്ടൽ വിവാദത്തിൽ ശിക്ഷിക്കപ്പെട്ട താരമാണ് കാമറൂൺ ബാൻക്രോഫ്റ്റ്. ഏറെ കോളിളക്കം സൃഷ്ടിച്ച 2018ലെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഉപ നായകൻ ഡേവിഡ് വാർണറും നായകൻ സ്റ്റീവ് സ്മിത്തും പറഞ്ഞത് പ്രകാരം ഓസീസ് ടീമിന്റെ ബൗളിങ്ങിനിടയിൽ പന്തിൽ കൃത്രിമത്വം കാണിച്ച മൂന്ന് താരങ്ങളും അതെ വർഷം ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ വിലക്ക് നേരിട്ടവരാണ് .ഇവർ 3 ഓസീസ് താരങ്ങൾക്കും പുറമെ ഓസ്‌ട്രേലിയൻ ടീമിലെ ബൗളർമാർക്കും ഇതേ തന്ത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് ഇപ്പോൾ കാമറൂൺ ബാൻക്രോഫ്റ്റ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വീണ്ടും ഇതേ സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു എന്നാണ് സൂചന .
ഏറെ നാണക്കേട് വരുത്തിവെച്ച പന്ത് ചുരണ്ടലിൽ എല്ലാ ഉത്തരവാദിത്വവും തനിക്ക് മാത്രം എന്ന് പറഞ്ഞ യുവതാരം മത്സരത്തിൽ പന്തെറിഞ്ഞ ബൗളർമാരും ഇതേ കുറിച്ച് അറിവുള്ളവരായിരുന്നു എന്നാണ് ബാൻക്രോഫ്റ് ഇപ്പോൾ വിശദമാക്കുന്നത് .മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, നേഥൻ ലിയോൺ എന്നിവരാണ് ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയിൽ പന്തെറിഞ്ഞത് .ഓസീസ് ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ വിലക്കിന് ശേഷം തിരികെ വന്ന സ്മിത്ത് ഈ വർഷത്തോടെ ടീമിലെ നായക പദവി തിരികെപിടിക്കുവാനുള്ള തീവ്രമായ ശ്രമത്തിലാണിപ്പോൾ .വീണ്ടും ഒരിക്കൽ കൂടി പന്തുചുരണ്ടൽ വിവാദത്തിൽ അന്വേഷണം വന്നാൽ ആരൊക്കെ കുടുങ്ങും എന്ന് ക്രിക്കറ്റ് ലോകവും സ്മിത്ത് ആരാധകരും ഉറ്റുനോക്കുന്നത് .