ഫൈനലിൽ തോൽക്കുവാനാണോ ടീം ഇന്ത്യയുടെ വിധി : വലിയ മുൻതുക്കം കിവീസ് ടീമിനെന്ന് മുൻ ഇന്ത്യൻ താരം

ജൂൺ രണ്ടാം വാരം ആരംഭിക്കുന്ന  ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനെ  ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് ഏവരും വിശേഷിപ്പിക്കുന്ന ഫൈനലിൽ ഇന്ത്യൻ ടീം കരുത്തരായ കിവീസിനെ നേരിടും . സതാംപ്‌ണില്‍ ജൂണ്‍ 18 മുതലാണ് ഫൈനൽ മത്സരം അരങ്ങേറുക .

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇപ്പോൾ മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ . വരുന്ന ഫൈനലിൽ ഇന്ത്യയേക്കാൾ ഏറെ മുൻതൂക്കം ന്യൂസിലാൻഡ്‌ ടീമിന് എന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം .
ഇംഗ്ലണ്ടിലെ  വളരെയേറെ പരിചിതമായ സാഹചര്യങ്ങളാണ് ന്യൂസിലന്‍ഡിന് അനുകൂലമായി മുൻ ഇന്ത്യൻ താരം പറയുവാനുള്ള കാരണം .

ഫൈനലിൽ ഇപ്പോൾ തന്നെ ഒരുപിടി മുൻതൂക്കം കിവീസ് സ്വന്തമാക്കി എന്ന് പറഞ്ഞ മഞ്ജരേക്കറുടെ വാക്കുകൾ ഇപ്രകരമാണ്  “ഇംഗ്ലണ്ടിലെ വളരെ സുപരിചിതമായ  കാലാവസ്ഥയും കൂടാതെ   പിച്ചിന്‍റെ അവസ്ഥയും ഒക്കെ  അടിസ്ഥാനമാക്കി നമുക്ക്  എല്ലാം  പറയുവാൻ കഴിയും  സതാംപ്‌ടണില്‍ ന്യൂസിലന്‍ഡിന് ഇന്ത്യൻ ടീമിനേക്കാൾ  മേല്‍ക്കൈയുണ്ടാവാം. ഇംഗ്ലണ്ടിലെ  പേസ് ബൗളിങ്ങിനെ തുണക്കുന്ന എല്ലാ  സാഹചര്യങ്ങളും  സ്വാഭാവികമായും വളരെ മികച്ച രീതിയിൽ  വിജയത്തിനായി  ഉപയോഗിക്കാന്‍ ന്യൂസിലന്‍ഡ്  ടീമിലെ  ബൗളര്‍മാര്‍ക്കാകും.ഇന്ത്യൻ  ബൗളിംഗ് നിര ശക്തമാണ് അവർക്ക് ഒരിക്കലും കിവീസ് ബൗളർമാരെ പോലെ അനായാസം ഈ സാഹചര്യങ്ങളിൽ  സ്വിങ് കണ്ടെത്തുവാൻ കഴിയുമോ എന്നതും സംശയമാണ് ” മഞ്ജരേക്കർ കോഹ്ലിക്കും സംഘത്തിനും മുന്നറിയിപ്പ് നൽകി .

Advertisements