നാളെയാണ് ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോഴിതാ മത്സരത്തിന് മുൻപായി ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ആരാധകരും മാധ്യമങ്ങളും. നാഗ്പൂരിൽ വച്ചാണ് ആദ്യം മത്സരം നടക്കുന്നത്. മത്സരത്തിന് ഒരുങ്ങുന്ന പിച്ചിന്റെ ഫോട്ടോ പുറത്തുവന്നതോടെയാണ് ആരാധകരും മാധ്യമങ്ങളും ആരോപണം ഉന്നയിച്ചത്.
ചിത്രത്തിൽ ഇടം കയ്യൻ ബാറ്റ്സ്മാൻമാരുടെ സ്റ്റമ്പിന് അടുത്തുള്ള വശം വളരെ ഡ്രൈ ആയിട്ടാണ് കാണപ്പെടുന്നത്. പക്ഷേ നേരെ അപ്പുറത്ത് വലം കയ്യൻ ബാറ്റ്സ്മാൻമാരുടെ ഓഫ് സ്റ്റമ്പിന് പുറത്തുള്ള സൈഡ് വളരെ ഫ്ലാറ്റ് ആയാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഇടംകയ്യൻ ബാറ്റ്സ്മാൻമാർക്ക് ഈ പിച്ചിൽ തിളങ്ങുക എന്നത് ഒരിക്കലും എളുപ്പമാകില്ല. ഓസ്ട്രേലിയൻ ടീമിലെ മുൻനിര ബാറ്റ്സ്മാൻമാരിൽ ഭൂരിഭാഗവും ഇടം കയ്യൻ ബാറ്റ്സ്മാൻമാരാണ്.
അശ്വിൻ അടക്കമുള്ള ഇന്ത്യൻ സ്പിന്നർമാർ ഡ്രൈ ആയ ആ സൈഡ് ലക്ഷ്യം വെച്ചാൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഇത് നേരത്തെ തന്നെ മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യക്കെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളും ആരാധകരും രംഗത്ത് എത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ മുൻനിര മാധ്യമങ്ങൾ അടക്കം ഇക്കാര്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പിച്ച് അനുകൂലമായത് ഒരുക്കുന്നതിൽ തെറ്റ് ഇല്ല എന്നും എന്നാൽ ഇത് അതിർവരമ്പുകൾ ലംഘിക്കുന്നതുമാണെന്നുമാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ പറയുന്നത്. മുൻ ഓസ്ട്രേലിയൻ ആരോപിച്ചത് ഗാബയിൽ ഒരുക്കിയത് നല്ല വിക്കറ്റ് അല്ല എങ്കിലും അത് എല്ലാവർക്കും ഒരുപോലെ ആണെന്നും പക്ഷേ ഈ പിച്ചിനെ കുറിച്ച് അത്തരത്തിൽ പറയാൻ സാധിക്കുകയില്ല എന്നും പിച്ചുകൾ ഇങ്ങനെ തയ്യാറാക്കുന്നത് പിച്ച് ഡോക്ടറിങ് ആണെന്നുമാണ്. എന്തായാലും ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം കനക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.