ഈ വർഷം ഒക്ടോബറിലാണ് ഓസ്ട്രേലിയയിൽ ടി-20 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിനു മുൻപ് ഇന്ത്യൻ ടീമിൽ നിന്നും സൂപ്പർതാരങ്ങൾ പുറത്തു പോയേക്കും എന്ന് സൂചന. മുതിർന്ന താരങ്ങളായ രവിചന്ദ്ര അശ്വിൻ മുഹമ്മദ് ഷാമി എന്നിവരെ ഒഴിവാക്കുമെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. ശ്രീലങ്കക്കെതിരെയും വെസ്റ്റിൻഡീസിനെതിരെ യും നടന്ന പരമ്പരയിൽ യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സൂപ്പർ താരങ്ങൾക്ക് അവസരം നഷ്ടമാകുന്നത്. ടി-20 ടീമിൽ നിന്നും മാത്രമായിരിക്കും ഇവർ പുറത്തു പോവുക. ടെസ്റ്റ് ടീമിൽ ഇവർ തുടരുമെന്നും,എന്നാൽ ഏകദിനത്തിനുള്ള ടീമിൽ ഇവർ ഉണ്ടാകുമോ എന്ന് ഉറപ്പില്ല.
ഭാവി ടീമിനെ വാർത്തെടുക്കുന്നതിനുവേണ്ടിയാണ് മുതിർന്ന താരങ്ങളെ ഒഴിവാക്കുന്നത് എന്നാണ് ബിസിസിഐ വൃത്തങ്ങൾ ആലോചിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബൗളർമാരെ മാറ്റുമ്പോൾ ബാറ്റ്സ്മാൻമാരിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാവില്ല. രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ സ്ഥിര സാന്നിധ്യമായിരിക്കും.
രണ്ടാമത്തെ വിക്കറ്റ്കീപ്പർ സ്ഥാനത്തിനു വേണ്ടി ഇഷാൻ കിഷനും സഞ്ജു സാംസണും തമ്മില്‍ ആയിരിക്കും മത്സരം. ഓൾറൗണ്ടർമാരുടെ സ്ഥാനത്തേക്ക് വെങ്കിടേഷ് അയ്യരും കനത്ത പോരാട്ടം കാഴ്ചവെക്കേണ്ടിവരും.
യുവതാരങ്ങൾക്ക് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഈ ഐ പി എൽ നിർണായകമായിരിക്കും. ഈ ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാനുള്ള സഹായമാകും.